ADVERTISEMENT

എളങ്കുന്നപ്പുഴ∙ വിഷുത്തലേന്നു റോ-റോയിൽ കയറാനെത്തിയ യാത്രക്കാർ അക്ഷരാർഥത്തിൽ വലഞ്ഞു. ഒരാഴ്ചയായി ഒരു റോ-റോ മാത്രമായതോടെ തുടങ്ങിയ തിരക്ക് ഇന്നലെ പതിന്മടങ്ങായി. വാഹനങ്ങളുമായി എത്തിയവർ വൈപ്പിനിലും ഫോർട്ട്‌കൊച്ചിയിലും മണിക്കൂറ് കാത്തു കിടന്നു. ഇരുച ക്രവാഹനങ്ങളും കാറും വാനും ലോറിയും ക്യൂവിൽ സ് ഥാനം പിടിച്ചതോടെ മുന്നോട്ടോ പിന്നോട്ടോ എടുക്കാനാവാതെ വാഹനങ്ങൾ കുടുങ്ങി. വാഹനമില്ലാതെ അക്കരയിക്കരെ ഇറങ്ങാനെത്തിയ യാത്രക്കാരും ഇതിനിടയിൽ പെട്ടു. 

ഇത്തരം സന്ദർഭങ്ങളിൽ ഇവർക്കായി ബോട്ട് സർവീസ് ആരംഭിക്കാറുണ്ടെങ്കിലും ഇത്തവണ അതുണ്ടായില്ല. ബോട്ട് സർവീസ് ആരംഭിക്കണമെന്ന ആവശ്യം അധികൃതർ കേട്ടില്ലെന്ന മട്ടാണ്.  ഈ മാസം 6ന് അറ്റകുറ്റപണിയ്ക്കു നീക്കിയ റോ- റോ സേതു സാഗർ -1 ൽ സ്‌പെയർപാർട്ട്‌സ് ലഭ്യമാക്കുന്നതിനു നടപടി ആരംഭിച്ചിട്ടുണ്ട്. 

അടുത്തയാഴ്ചയോടെ ് സർവീസിൽ തിരിച്ചെത്തിക്കാനാണു ശ്രമം. തിരക്കു പരിഗണിച്ചു  കൂടുതൽ ട്രിപ്പ് നടത്തുന്നുണ്ട്. 2 റോ- റോ ഉള്ളപ്പോൾ 35 വീതം ട്രിപ്പാണ് നടത്തിയിരുന്നത്. ഇപ്പോൾ 45 ട്രിപ്പ് എടുക്കുന്നുണ്ട്. എന്നിട്ടും തിരക്ക്  ഏറുകയാണ്.  അടിയന്തര അറ്റകുറ്റപണി നടത്തി റോ-റോ സർവീസിൽ തിരിച്ചെത്തിക്കണമെന്നു റോറോ പാസഞ്ചേഴ്‌സ് അസോസിയേഷൻ ജനറൽ കൺവീനർ ജോണി വൈപ്പിൻ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com