ADVERTISEMENT

കാലടി∙ ബയോമെഡിക്കല്‍ ഉപകരണങ്ങൾ നിർമിക്കുന്ന ജാപ്പനീസ് കമ്പനി ഹൊറിബയുമായി ആദിശങ്കര എന്‍ജിനീയറിങ് കോളജ് കൈകോര്‍ക്കുന്നു. ഇതു സംബന്ധിച്ച് ഹൊറിബ പ്രൈവറ്റ് ലിമിറ്റഡ് ജപ്പാൻ കോർപററേറ്റ് ഓഫിസറും ഹൊറിബ ഇന്ത്യ പ്രസിഡന്റുമായ ഡോ. രാജീവ് ഗൗതവും ആദിശങ്കര പ്രിന്‍സിപ്പൽ ഡോ. എം.എസ്.മുരളിയും ധാരണാപത്രത്തില്‍ ഒപ്പിട്ടു.

ആദിശങ്കര മാനേജിങ് ട്രസ്റ്റി കെ.ആനന്ദ്, ഹൊറിബ രാജ്യാന്തര ട്രെയിനിങ് സെന്‍ററിലെ പ്രിന്‍സിപ്പല്‍ സയന്‍റിഫിക് ഓഫിസര്‍ ഡോ. പുഷ്കര്‍ അദ്മാന്‍, എപ്സിലോണ്‍ ഡയഗനോസ്റ്റിക്സ് മാനേജിങ് ഡയറക്ടര്‍ ജിതേഷ് മാണിക്കോത്ത്, ഹൊറിബ മാര്‍ക്കറ്റിങ് മാനേജര്‍ അനികേത്, ഇലക്ട്രോണിക്സ് ആൻഡ് ബയോമെഡിക്കല്‍ വകുപ്പ് മേധാവി ഡോ. രമ്യ ജോര്‍ജ്, സീനിയര്‍ അസോസിയേറ്റ് ഡയറക്ടര്‍ ഡോ. ജേക്കബ് ജോര്‍ജ്, പ്രഫ ആര്‍.രാജാറാം എന്നിവർ സംസാരിച്ചു.

ആദിശങ്കരയിലെ ബയോമെഡിക്കല്‍ വിഭാഗത്തിനു കീഴില്‍ ഗവേഷണത്തിനും നൈപുണ്യ വികസനത്തിനുമായി ഹൊറിബയുടെ ന്യൂതന ലാബ് പ്രവര്‍ത്തനമാരംഭിച്ചു. കെ.ആനന്ദും, ഡോ. രാജീവ് ഗൗതവും ചേര്‍ന്ന് ലാബ് ഉദ്ഘാടനം ചെയ്തു. ക്ലിനിക്കല്‍ ലബോറട്ടറി ഉപകരണങ്ങളില്‍ പ്രവര്‍ത്തിപരിചയവും സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും ലാബില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. ബയോമെഡിക്കല്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ തുടങ്ങിയ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കും, ബയോകെമിസ്ട്രി, ഫാര്‍മ, മെഡിക്കല്‍ ലബോറട്ടറി ടെക്നീഷ്യന്‍സ്, മറ്റു പാരമെഡിക്കല്‍ കോഴ്സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഗവേഷണ ലാബ് പ്രയോജനപ്പെടുത്താം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com