ADVERTISEMENT

തൃപ്പൂണിത്തുറ ∙ വിദേശത്ത് നഴ്സിങ് ജോലി വാഗ്ദാനം ചെയ്തു കോടികൾ തട്ടിയെടുത്ത കേസിൽ കൊടുങ്ങല്ലൂർ മേത്തല ശൃംഗപുരം മണലിക്കാട്ടിൽ സൂരജിനെ (35) ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തു. അയർലൻഡിൽ സ്ഥിര താമസക്കാരനായ സൂരജ് അയർലൻഡിൽ ഹെൽത്ത് കെയർ അസിസ്റ്റന്റ് ജോലിക്കായി വീസ ശരിയാക്കി നൽകാം എന്നു പറഞ്ഞായിരുന്നു പലരിൽ നിന്നായി പണം തട്ടിയെടുത്തത്.

തൃപ്പൂണിത്തുറ സ്വദേശിനിയുടെ 4 ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണു എസ്ഐ ടോൾസൺ പി. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. വിവിധ ജില്ലകളിലായി 400 പേരിൽ നിന്ന് ഏകദേശം 7 കോടിയിലധികം രൂപ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. സൂരജിനെ കൂടാതെ നീതു രാജ്, ബെന്നി ചാക്കോ എന്നിവർക്കെതിരെയും ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വാബിൻസ് മൾട്ടി സർവീസസ് റിക്രൂട്ടർ എന്ന കമ്പനിക്ക് എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com