ADVERTISEMENT

കൊച്ചി∙പലതരം തിരഞ്ഞെടുപ്പു പ്രചാരണ രീതികളാൽ വ്യത്യസ്തമായ ഇന്നത്തെ തിരഞ്ഞെടുപ്പിൽ ഓർക്കാൻ ഒരു പഴയ കൈപ്പടക്കത്ത്. നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ ഇടതു സ്ഥനാർഥിയായി മത്സരിച്ചപ്പോൾ എം.കെ. സാനു 1987 മാർച്ച് ഒന്നിന് വോട്ടർമാർക്കെഴുതിയ കത്ത്. പതിവു രാഷ്ട്രീയ ഭാഷാപ്രയോഗങ്ങൾക്കു പകരം അൽപം സാഹിത്യം കലർന്നതായതിനാൽ ശ്രദ്ധേയമായിരുന്നു ആ കത്ത്.

‘എന്നെ വിജയിപ്പിക്കുന്നതിനാവശ്യമായ സഹായ സഹകരണങ്ങൾ തേടി നിങ്ങളെ ഓരോരുത്തരെയും സമീപിക്കണമെന്ന് എനിക്കാഗ്രഹമുണ്ട്. ആ ആഗ്രഹം എത്ര തീവ്രമാണെങ്കിലും അതു നിർവഹിക്കുക മനുഷ്യസാധ്യമായ കാര്യമല്ല. ഇതു വായിക്കുമ്പോൾ ഞാൻ നേരിട്ടുവന്ന് അഭ്യർഥിക്കുന്നതായി കരുതണം’- കത്തിൽ പറയുന്നു.

തന്റെ സ്ഥാനാർഥിത്വം ധാർമികബോധത്താൽ പ്രേരിതമാണെന്നും അതിൽ ശക്തിപകരേണ്ടതു വോട്ടർമാരാണെന്നും പറയുന്ന സാനുമാഷ്, ‘അലംഭാവം അപരാധമായിത്തീരുന്ന ഇന്നത്തെ സാഹചര്യത്തിൽ ചരിത്രത്തോടുള്ള കടമ നിറവേറ്റാൻ നമുക്കൊരുമിച്ചു പരിശ്രമിക്കാം’ എന്നു പറഞ്ഞാണു കത്ത് അവസാനിപ്പിക്കുന്നത്. ചിഹ്നമായ മയിലിന്റെ മാതൃകയും കത്തിൽ വരച്ചുവച്ചു. കോൺഗ്രസ് നേതാവ് എ.എൽ.ജേക്കബിനെ പരാജയപ്പെടുത്തി എം.കെ.സാനു 1987ൽ നിയമസഭയിലെത്തുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com