ADVERTISEMENT

പറവൂർ ∙ 102–ാം വയസ്സിലും പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്ത് എസ്.പി.നായർ.  91 വയസ്സുള്ള ഭാര്യ ലീല പി.നായരുടെ കൈപിടിച്ചാണു ഗവ.എൽപിജി സ്കൂളിന്റെ പടി കയറി പോളിങ് ബൂത്തിലെത്തിയത്. മകൾ ഷൈലയും കൊച്ചുമകൾ സരോജും ഒപ്പമുണ്ടായിരുന്നു. വീട്ടിൽ വച്ചു വോട്ട് ചെയ്യാൻ അവസരമുണ്ടെങ്കിലും പോളിങ് ബൂത്തിൽ പോയി വോട്ട് ചെയ്യണമെന്ന തീരുമാനത്തിലായിരുന്നു ഗോവിന്ദവിലാസിൽ എസ്.പി.നായർ.  കേസരി സ്മാരക ട്രസ്റ്റിന്റെ പ്രസിഡന്റായ ഇദ്ദേഹം കുറച്ചുനാൾ മുൻപു വരെ  കാർ ഓടിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com