ADVERTISEMENT

പിറവം∙ജല അതോറിറ്റിയുടെ ശുദ്ധജല വിതരണം തകരാറിലായതോടെ മേഖലയിൽ ശുദ്ധജലക്ഷാമം രൂക്ഷം. നിയോജക മണ്ഡലത്തിലെ പ്രധാന ശുദ്ധജല വിതരണ പദ്ധതി സ്ഥിതി ചെയ്യുന്ന കക്കാട് പോലും ജലക്ഷാമം നേരിടുകയാണ്. പമ്പിങ് തകരാറിനു പുറമേ പൈപ്പ് ലൈനുകളിലെ പൊട്ടലും മൂലം പലയിടത്തും ആഴ്ചകളായി ശുദ്ധജലം എത്തുന്നില്ല. നേരത്തെ ഉയർന്ന പ്രദേശങ്ങളിലാണു ശുദ്ധജല ക്ഷാമം രൂക്ഷമായിരുന്നത്. എന്നാൽ ഒരു മാസത്തോളമായി താഴ്ന്ന പ്രദേശത്തും ജലം എത്തുന്നില്ല. 

കക്കാട് പദ്ധതിയിൽ നിന്നു ശുദ്ധജലം വിതരണം ചെയ്യുന്ന പൈപ്പുകളുടെ തകരാറും വിതരണത്തെ ബാധിക്കുന്നു. പതിറ്റാണ്ടുകൾ പഴക്കമുള്ള ആസ്ബറ്റോസ് പൈപ്പുകളാണു നിലവിൽ ഉള്ളത്. വർഷങ്ങളായി മണ്ണിൽ പുതഞ്ഞുകിടക്കുന്നതു മൂലം രൂപമാറ്റം വന്നു നേരിയ മർദം പോലും താങ്ങാനാവാത്ത സ്ഥിതിയിലാണു ഭൂരിഭാഗം പൈപ്പുകളും.

ശുദ്ധജല വിതരണം സുഗമമാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രവർത്തകർ ജല അതോറിറ്റി ഓഫിസ് ഉപരോധിച്ചു. തോമസ് മല്ലിപ്പുറം, രാജു പാണാലിക്കൽ, കെ.ആർ.പ്രദീപ്കുമാർ. ഷാജു ഇലഞ്ഞിമറ്റം ,ഡോമി ചിറപ്പുറം തുടങ്ങിയവർ നേതൃത്വം നൽകി. ജല വിതരണം കാര്യക്ഷമമാക്കുമെന്ന ഉറപ്പിലാണു സമരം അവസാനിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com