ADVERTISEMENT

വൈപ്പിൻ∙ ചെമ്മീൻകെട്ടിൽ നിന്ന് വലുപ്പമുള്ള കടലാമയെ കണ്ടെത്തി. നായരമ്പലം നെടുങ്ങാടുള്ള കത്തിക്കണ്ടം എന്ന ചെമ്മീൻകെട്ടിലെ വലയിലാണ്  പുലർച്ചെ കടലാമ കുടുങ്ങിയത്.കടൽമത്സ്യങ്ങൾ  പുഴയിലേക്കും ചെമ്മീൻ കെട്ടിലേക്കും എത്തുന്നത് പതിവാണെങ്കിലും ആമകൾ സാധാരണ ഇത്തരത്തിൽ കടന്നു വരാറില്ല. 

വർധിച്ച ചൂടോ നീരൊഴുക്കിലെ വ്യതിയാനമോ ആവാം ആമ ചെമ്മീൻകെട്ട് വരെ എത്താൻ കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഒരടിയോളം നീളവും മുക്കാൽ അടി  വീതിയുമുള്ള ആമയുടെ പുറന്തോടിൽ മനോഹരമായ ഡിസൈനും ഉണ്ട്. ആമയെ ഏൽപിക്കാൻ നാട്ടുകാർ പല തവണ വനംവകുപ്പ്  ഉദ്യോഗസ്ഥരുമായി  ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും  ഫലമുണ്ടായില്ല. ഒടുവിൽ അവർ തന്നെ ആമയെ തീരത്ത് എത്തിച്ച് കടലിലേക്ക് വിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com