നടക്കാൻ മൂന്നര മണിക്കൂർ: ജീപ്പിൽ നാലര മണിക്കൂർ

തകർന്ന് കിടക്കുന്ന ഇടമലക്കുടി റോഡ്.
തകർന്ന് കിടക്കുന്ന ഇടമലക്കുടി റോഡ്.
SHARE

മൂന്നാർ ∙ സഞ്ചാര യോഗ്യമായ റോഡ് വേണമെന്ന ഇടമലക്കുടി നിവാസികളുടെ ആവശ്യം ഇനിയും പൂവണിഞ്ഞില്ല. നിരന്തര ആവശ്യത്തെ തുടർന്നു 2008 ലാണ് വനാതിർത്തിയായ പെട്ടിമുടിയിൽ നിന്ന് പഞ്ചായത്ത് ആസ്ഥാനമായ സൊസൈറ്റി കുടിയിലേക്ക് 14 കിലോമീറ്റർ ദൂരത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി കാനന പാത നിർമിച്ചത്. 2013 ൽ ഇടമലക്കുടി സ്പെഷൽ പാക്കേജിനായി അനുവദിച്ച 10.35 കോടി രൂപയിൽ നല്ലൊരു പങ്ക് ഈ റോഡിന്റെ നവീകരണത്തിനായിരുന്നു.

എന്നാൽ ഇങ്ങനെയൊരു റോഡ് വേണ്ടിയിരുന്നില്ലെന്നാണ് ഇപ്പോൾ ഇടമലക്കുടിക്കാരുടെ നിലപാട്.തൊഴിലുറപ്പ് തൊഴിലാളികൾ നിർമിച്ച റോഡ് പൂർണമായി തകർന്ന നിലയിലാണ്. അന്ന് പാകിയ വലിയ പാറക്കല്ലുകൾ ഇളകി ക്വാറി പോലെ റോഡിൽ ചിതറി കിടക്കുന്നു. ഈ കല്ലുകളിലൂടെ സാഹസികമായി ചാടിയാണ് ജീപ്പുകളുടെ യാത്ര. യാത്രക്കാരുടെ നടുവൊടിക്കുന്ന ഈ യാത്ര 14 കിലോമീറ്റർ താണ്ടാൻ വേണ്ടത് നാലര മണിക്കൂർ ആണ്.

അതേസമയം കുടി നിവാസികൾ മൂന്നര മണിക്കൂർ കൊണ്ട് ഇത്രയും ദൂരം നടന്ന് എത്തും.റോഡിന്റെ ശോച്യാവസ്ഥ മൂലം അത്യാസന്ന നിലയിലുള്ള രോഗികളെ പോലും വാഹനങ്ങളിൽ കയറ്റി പുറംലോകത്ത് എത്തിക്കാൻ കഴിയാത്ത സ്ഥിതി ആണ്.ഇടമലക്കുടി പാക്കേജിന് അനുവദിച്ച തുകയുടെ വിനിയോഗത്തിൽ ഉണ്ടായ പാകപ്പിഴകളും വനം വകുപ്പിന്റെ തടസ്സവാദങ്ങളും ആണ് ഈ റോഡിനെ വീണ്ടും സഞ്ചാര യോഗ്യം അല്ലാതാക്കിയത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN idukki
SHOW MORE
FROM ONMANORAMA