ADVERTISEMENT

നെടുങ്കണ്ടം ∙ നെടുങ്കണ്ടം താലുക്കാശുപത്രി പഴയ കെട്ടിടത്തിലെ 50 ജനൽ പാളികൾ മോഷണം പോയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ് . ഞായറാഴ്ച രാത്രിയാണു  വൻ മോഷണം നടന്നത്. 50 ജനൽ പാളികൾ, 2 ഡെസ്ക്, ഏതാനും പലകകൾ എന്നിവയാണ് കവർന്നത്. സ്പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

നെടുങ്കണ്ടം ടൗണിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്.നെടുങ്കണ്ടം താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയർത്തുന്നതിന്റെ ഭാഗമായി പഴയ താലൂക്ക് ആശുപത്രി കെട്ടിടം  പൊളിച്ചു  മാറ്റുന്ന പ്രവർത്തനം ആരംഭിച്ചിരുന്നു. നെടുങ്കണ്ടം സ്വദേശിയായ കരാറുകാരനാണ് പൊളിക്കൽ ആരംഭിച്ചത്.

കരാറുകാരന്റെ നേതൃത്വത്തിൽ ഞായറാഴ്ച പൊളിക്കൽ ജോലികൾ നടത്തി.  രാത്രി 7നു ശേഷം കരാറുകാരനും തൊഴിലാളികളും മടങ്ങി. ഇതിനു ശേഷമാണ് കരാറുകാരൻ ആശുപത്രി വളപ്പിൽ സൂക്ഷിച്ചിരുന്ന ജനൽ കതകുകൾ മോഷണം പോയത്. കരാറുകാരൻ പി.എൻ. മുരളീധരൻ നെടുങ്കണ്ടം പൊലീസിൽ പരാതി നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com