ADVERTISEMENT

കട്ടപ്പന ∙ പുതിയ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപന നടത്തിയിരുന്ന നഴ്‌സിങ് കോളജ് അധ്യാപകൻ ഉൾപ്പെടെ 2 പേർ അറസ്റ്റിൽ. വെള്ളയാംകുടി കാണക്കാലിപ്പടി വിളയിൽ സുനിൽ(38), കാഞ്ചിയാർ കല്യാണത്തണ്ട് പുത്തൻപുരക്കൽ അജിത്ത്(30) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്ന് വിൽപനയ്ക്ക് സൂക്ഷിച്ചിരുന്ന 30 ഗ്രാം ഉണക്ക കഞ്ചാവ് കണ്ടെത്തി. തമിഴ്‌നാട്ടിലെ നഴ്‌സിങ് കോളജ് അധ്യാപകനാണ് അജിത്ത്.

വിദ്യാർഥികൾക്ക് കഞ്ചാവ് വിൽക്കുന്നുവെന രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് 12ന് ഇടശേരി ജംക്‌ഷനിൽ നിന്ന് പുതിയ ബസ് സ്റ്റാൻഡിലേക്കുള്ള റോഡിൽ നിന്നാണ് ഇവരെ പിടികൂടിയത്. ബൈക്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പൊലീസിനെ കണ്ട് ബൈക്ക് വെട്ടിച്ചുമാറ്റി രക്ഷപ്പെടാനും പ്രതികൾ ശ്രമിച്ചു. കഞ്ചാവ് വിൽപന നടത്തിയ കേസിൽ സുനിൽ മുൻപും പിടിയിലായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com