ADVERTISEMENT

തൊടുപുഴ ∙ മ്രാല കുളിക്കടവിൽ കുളിക്കാൻ എത്തുന്നവർ സൂക്ഷിച്ചില്ലെങ്കിൽ ഇളകി ഇരിക്കുന്ന കൽക്കെട്ടിൽ തട്ടി പുഴയിൽ വീണ് അപകടത്തിൽ ആകാൻ സാധ്യത.  മൂലമറ്റം റോഡിൽ മ്രാല പമ്പ് ഹൗസിനു സമീപം ഉള്ള കുളിക്കടവിൽ കൽക്കെട്ട് ഇളകി അപകടാവസ്ഥയിലായിട്ട് 2 വർഷം കഴിഞ്ഞു. പ്രളയകാലത്തു കൽക്കെട്ട് ഇളകി അപകടാവസ്ഥയിലായതാണെന്നു നാട്ടുകാർ പറഞ്ഞു. കുളിക്കടവ് പുനർ നിർമിച്ച് അപകടാവസ്ഥ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാർ ജന പ്രതിനിധികളെയും മറ്റും പല തവണ സമീപിച്ചെങ്കിലും ഇതു നന്നാക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. 

കരിങ്കുന്നം പഞ്ചായത്ത് 3–ാം വാർഡിൽ പെട്ടതാണ് ഈ കുളിക്കടവ്. കുളിക്കടവ് നന്നാക്കുന്ന കാര്യത്തിൽ അധികാരികൾ തികഞ്ഞ അനാസ്ഥയാണു കാട്ടുന്നത് എന്ന പരാതി ശക്തമാണ്. വേനലായതോടെ പ്രദേശവാസികൾക്കു പുറമേ അടുത്ത ജില്ലയിൽ നിന്നു പോലും വാഹനത്തിൽ ആളുകൾ ഇവിടെ  കുളിക്കാൻ  എത്തുന്നുണ്ട്.   പുഴയോടു ചേർന്നുള്ള അടി ഭാഗത്തെ കൽക്കെട്ട് ഇളകി ഇരിക്കുന്നതു ജനങ്ങൾക്ക് അപകട ഭീഷണിയാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com