ADVERTISEMENT

നെടുങ്കണ്ടം ∙ ഇടുക്കി രൂപത താൽക്കാലികമായി വിട്ടുനൽകിയ കരുണ ആശുപത്രിയിൽ ഇന്നലെ മുതൽ ഐസലേഷൻ വാർഡ് പ്രവർത്തനം ആരംഭിച്ചു. ഇന്നലെ 3 പേരുടെ സ്രവം പരിശോധനയ്ക്കായി എടുത്തു. കഴിഞ്ഞ ആഴ്ച ആശുപത്രി കോവിഡ് 19 ഐസലേഷൻ വാർഡുകൾക്കായി ഇടുക്കി രൂപത നെടുങ്കണ്ടം പഞ്ചായത്തിനു വിട്ടുനൽകിയിരുന്നു. താലൂക്ക് ആശുപത്രിയിലെ 5 ഡോക്ടർമാരുടെ പ്രത്യേക സംഘത്തെ 2 ടീമുകളായി കരുണ ആശുപത്രിയിൽ വിന്യസിച്ചു. താലൂക്ക് ആശുപത്രിയിലെ നഴ്സുമാരെയും അറ്റൻഡറെയും നിയോഗിച്ചു.

രോഗം സംശയിക്കുന്നവരിൽ നിന്ന് എടുക്കുന്ന സാംപിൾ കോട്ടയത്തെ ലാബിലാണ് പരിശോധിക്കുന്നത്. ഡൽഹി നിസാമുദീനിൽ നിന്നു തിരിച്ചെത്തിയ വ്യക്തി ഉൾപ്പെടെ 3 പേരുടെ സാംപിളാണ് ഇന്നലെ ശേഖരിച്ചത്. ആശുപത്രി വളപ്പിൽ താൽക്കാലികമായി പ്രവർത്തിച്ചു കൊണ്ടിരുന്ന സ്പോർട്സ് ഹോസ്റ്റൽ താലൂക്ക് ആശുപത്രി ജീവനക്കാർക്കു താമസത്തിനായി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് വിട്ടുനൽകി. കെട്ടിടം ആശുപത്രി സൂപ്രണ്ടിനു കൈമാറിയതായി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com