ADVERTISEMENT

അടിമാലി ∙ കോവിഡ് 19 രോഗം വ്യാപിക്കുന്നത് തടയാനുള്ള മുന്നൊരുക്കങ്ങളുടെ   ഭാഗമായി   നിരത്തുകളിൽ    തിരക്ക് കുറയ്ക്കുന്നതിന് അവശ്യ സാധനങ്ങളും മരുന്നുകളും വീട്ടിൽ എത്തിച്ചു നൽകുന്ന പദ്ധതിയുമായി ജനമൈത്രി പൊലീസ്. അടിമാലി ചാരിറ്റബിൾ സൊസൈറ്റിയുമായി സഹകരിച്ചാണ് ഹോം ഡെലിവറി പദ്ധതിക്ക് തുടക്കം കുറിച്ചത്. 10 മുതൽ 4 വരെയാണ്   ഇതിനുള്ള   സമയം ക്രമീകരിച്ചിരിക്കുന്നത്. ഇതിനായി 4 വാഹനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.ഫോണിൽ വിളിച്ച് ആവശ്യക്കാർക്ക് ഓർഡർ നൽകാൻ കഴിയും. അവർ നിർദേശിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിൽ എത്തിച്ചു നൽകുമ്പോൾ ബിൽ തുകയും യാത്ര കൂലിയും നൽകണം. പദ്ധതിയുടെ ഫ്ലാഗ് ഓഫ് അടിമാലി പൊലീസ് എസ് എച്ച് ഒ അനിൽ ജോർജ് നിർവഹിച്ചു. ഫോൺ: 80759 44394, 96053 78183, 94952 70889, 94473 98312, 94475 23301

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com