ADVERTISEMENT

മൂലമറ്റം/നെടുങ്കണ്ടം ∙ ജില്ലയിൽ ഇന്ന് സൗജന്യ റേഷൻ നൽകിയത് 43107 കാർഡ് ഉടമകൾക്ക്. സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണത്തിൽ ജില്ലയിൽ ചിലയിടത്ത് ആശയക്കുഴപ്പം ഉണ്ടായി. കടയുടമകളും കാർഡുടമകളും തമ്മിൽ പലസ്ഥലത്തും വാക്കേറ്റം നടന്നു. ഇന്നലെ രാവിലെ റേഷൻ കടകളിലെത്തിയവർ 35 കിലോ അരി പ്രതീക്ഷിച്ചാണ് എത്തിയത്. എന്നാൽ സർക്കാർ ഉത്തരവ് പ്രകാരം അന്ത്യോദയാ കാർഡ് ഉടമകൾക്ക് മാത്രമാണ് 30 കിലോ അരിയും അഞ്ചുകിലോ ഗോതമ്പും നൽകുന്നത്. ഇത് സംബന്ധിച്ചാണ് മിക്ക കടകളിലും തർക്കങ്ങൾ ഉണ്ടായത്. റേഷൻ വിതരണത്തിലും താമസം നേരിട്ടു. ബിപിഎൽ വിഭാഗത്തിന്റെ വിഹിതം കൂട്ടണമെന്ന ആവശ്യം പലയിടങ്ങളിലും ഉയരുന്നുണ്ട്.

റേഷൻ വിതരണം നമ്പർ ക്രമത്തിലും മുൻഗണന ക്രമത്തിലും നടത്തുന്നതിനാൽ ഇന്നലെ ജില്ലയിലെ റേഷൻ കടകളിൽ കാര്യമായ തിരക്ക് അനുഭവപ്പെട്ടില്ല. അത് കടകളുടെ പ്രവർത്തനം കാര്യക്ഷമമാകാൻ സഹായിച്ചതായി  കടയുടമകൾ പറയുന്നു. 40 മുതൽ 100 പേർ വരെയാണ് ഇന്നലെ കടകളിൽ റേഷൻ വാങ്ങാൻ എത്തിയത്. ചിലയിടങ്ങളിൽ നെറ്റ് വർക് തകരാറുമൂലം  വിതരണം ഭാഗികമായി മുടങ്ങി. ജില്ലയിൽ 691 റേഷൻ കടകളിലായി 3,00763 ഗുണഭോക്താക്കളാണ് ഉള്ളത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com