ADVERTISEMENT

കട്ടപ്പന ∙ ഹോട്ടൽ ജീവനക്കാരനായ കല്യാണത്തണ്ട് നിരപ്പേൽ രാഹുലിന്റെ(32) ഇരു കാലുകളും ഒരു കയ്യും അജ്ഞാതൻ തല്ലിയൊടിച്ചു. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. നഗരത്തിലെ ഹോട്ടൽ ജീവനക്കാരനായ രാഹുൽ ശനിയാഴ്ച രാവിലെ സ്ഥാപനത്തിലേക്ക് പോകവേയാണു സംഭവം.

സുവർണഗിരി അപ്പച്ചൻകട ഭാഗത്ത് എത്തിയപ്പോൾ അജ്ഞാതൻ ആക്രമിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.  വിവരമറിഞ്ഞെത്തിയ പൊലീസ് സംഘമാണ് ഇയാളെ നഗരത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ രാഹുലിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ആക്രമിച്ചയാളെ അറിയില്ലെന്നാണ് രാഹുലിന്റെ മൊഴിയെന്നു പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com