ADVERTISEMENT

മൂന്നാർ ∙ കലിയിളകി ഒറ്റയാൻ വീട്ടുമുറ്റത്ത്; ആറും എട്ടും വയസ്സുള്ള കുട്ടികളെ ചേർത്തുപിടിച്ച് അമ്മ വീടിനുള്ളിൽ. നിലവിളി കേട്ട് നാട്ടുകാരെത്തി കാട്ടാനയെ ഓടിച്ചതോടെ ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് ഈ അമ്മയും മക്കളും.  നയമക്കാട് എസ്റ്റേറ്റ് ഈസ്റ്റ്‌ കണ്ണൻദേവൻ കമ്പനി ഈസ്റ്റ്‌ ഡിവിഷനിൽ മണികണ്ഠന്റെ വീട്ടുമുറ്റത്ത് ഇന്നലെ രാത്രി എത്തിയ ഒറ്റയാനാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

വീടിനോടു ചേർന്നുള്ള ഷെഡ് കാട്ടാന നശിപ്പിച്ചു. ഇന്നലെ രാത്രി ഏഴിനാണ് സംഭവം. ഫാക്ടറി ജീവനക്കാരനായ മണികണ്ഠൻ ജോലിസ്ഥലത്തായിരുന്നു. ഭാര്യ ചെല്ലത്തായിയും 2 കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.  വീട്ടുമുറ്റത്തെത്തിയ കൊമ്പൻ ഷെഡ് തകർക്കുന്ന ശബ്ദം കേട്ട് കുട്ടികൾ പുറത്തിറങ്ങി നോക്കിയപ്പോഴാണ് ആനയെ കണ്ടത്. 

ഉടനെ നിലവിളിച്ച് വീടിനുള്ളിൽ കയറിയ ഇവരെയും കെട്ടിപ്പിടിച്ച് ചെല്ലത്തായി കട്ടിലിന്റെ അടിയിൽ ഒളിച്ചു. കൊമ്പൻ‌ വീടിന്റെ മേൽക്കൂര പിടിച്ചുലച്ചതോടെ കുട്ടികൾ ഭയന്ന് ബഹളംവച്ചു. ഈ ശബ്ദം കേട്ട് സമീപവാസികൾ ഓടിയെത്തി. തുടർന്ന് നാട്ടുകാർ കൂട്ടം ചേർന്ന് ഒച്ചവച്ചതോടെ ആന പിന്മാറി. സമീപത്തെ തോട്ടം തൊഴിലാളികളുടെ പച്ചക്കറികളും കൊമ്പൻ നശിപ്പിച്ചു.  ഒരാഴ്ചയായി ഈ എസ്റ്റേറ്റിൽ കാട്ടാനശല്യം രൂക്ഷമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com