ADVERTISEMENT
ചെറുതോണി ∙ ജില്ലാ ആസ്ഥാനത്ത് മുൻ പഞ്ചായത്ത് പ്രസിഡന്റുമാരുടെ കൂട്ടത്തോൽവി. വാഴത്തോപ്പ് പഞ്ചായത്തിലെ 2–ാം വാർഡിൽ ജോയി വർഗീസ് രണ്ട് വോട്ടിനു പരാജയപ്പെട്ടത് യുഡിഎഫിനു കനത്ത ആഘാതമായി. ഇവിടെ യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥിയായിരുന്നു ജോയി. മുൻ പ്രസിഡന്റും ഷിജോ തടത്തിൽ വാർഡിലും റിൻസി സിബി ബ്ലോക്ക് ഡിവിഷനിലും തോറ്റു. വാത്തിക്കുടിയിൽ മുൻ പ്രസിഡന്റുമാരായ കോൺഗ്രസിലെ മിനി സാബുവും സിപിഎമ്മിലെ പി.കെ.രാജുവും പരാജയപ്പെട്ടു. കാമാക്ഷിയിൽ മുൻ പ്രസിഡന്റ് അന്നമ്മ ബേബിയും എസ്.ടി.അഗസ്റ്റിനും കഞ്ഞിക്കുഴിയിൽ ജോസ് ഊരക്കാട്ടിലും തോറ്റവരിൽ പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com