ADVERTISEMENT
മൂന്നാർ ∙ തിരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ മാട്ടുപ്പെട്ടിയിൽ എൽഡിഎഫ് പ്രവർത്തകർ പൊലീസിനെ ആക്രമിച്ചെന്നു പരാതി. പരുക്കേറ്റ ദേവികുളം എസ്ഐ ടി.ബി.വിപിൻ, സിപിഒമാരായ മനു, സനൽ എന്നിവർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ മാട്ടുപ്പെട്ടി നെറ്റിമേട് സ്വദേശി ടി.ജോൺ (50) നെ പൊലീസ് അറസ്റ്റ് ചെയ്തു.ബുധൻ രാത്രി മാട്ടുപ്പെട്ടി നെറ്റിമേട്ടായിരുന്നു സംഭവം. എൽഡിഎഫ് വിജയിച്ച ഇവിടെ പ്രകടനത്തിനിടെ ഒരു സ്ത്രീക്കെതിരെ ആക്രമണം നടന്നെന്ന പരാതി ലഭിച്ചതോടെയാണു പൊലീസ് എത്തിയത്. പ്രകടനം അവസാനിപ്പിക്കാൻ പൊലീസ് ആവശ്യപ്പെട്ടതോടെ ജോണിന്റെ നേതൃത്വത്തിൽ പത്തംഗ സംഘം ആക്രമിക്കുകയായിരുന്നു. എസ്ഐയെ പിന്നിൽ നിന്നു ചവിട്ടി വീഴ്ത്തുകയും യൂണിഫോം വലിച്ചു കീറുകയും ചെയ്തു. കണ്ടാലറിയാവുന്ന മറ്റ് 9 പേർക്കെതിരെ കേസെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com