ADVERTISEMENT

പീരുമേട് ∙ ജെസ്നയുടെ തിരോധാനം സംബന്ധിച്ചുള്ള അന്വേഷണം കേന്ദ്ര ഏജൻസികൾക്കു കൈമാറണമെന്ന് ആവശ്യപ്പെട്ട് പിതാവ് ജയിംസ് ജോസഫ് പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി എന്നിവരെ സമീപിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർക്ക് ജെസ്നയുടെ പിതാവിന്റെയും കാഞ്ഞിരപ്പള്ളി മുൻ രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കലിന്റെയും നിവേദനം യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണിക്കു കൈമാറി. മാർ മാത്യു അറയ്ക്കലിനെ സന്ദർശിക്കാൻ എത്തിയതായിരുന്നു അനൂപ്. 

കുടുംബത്തിന്റെ നിവേദനത്തിനു പുറമേ മാർ അറയ്ക്കൽ പ്രത്യേക കത്തും പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവർക്കു നൽകിയിട്ടുണ്ട്. കേരളസമൂഹവും ജെസ്നയുടെ കുടുംബവും സത്യം അറിയാൻ കാത്തിരിക്കുകയാണെന്നും സംഭവം പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ശ്രദ്ധയിൽ പെടുത്തി ദേശീയ ഏജൻസികളുടെ അന്വേഷണം കൊണ്ടുവരാൻ പരിശ്രമിക്കുമെന്നും അനൂപ് ആന്റണി പറഞ്ഞു. 

2018 മാർച്ച് 20നാണ് ജെസ്നയെ കാണാതായത്. എരുമേലിയിലെ വീട്ടിൽ നിന്നു മുക്കൂട്ടുതറയിലെ പിതൃസഹോദരിയുടെ വീട്ടിലേക്കു പോകുകയാണെന്നു പറഞ്ഞാണ് ജെസ്ന പുറപ്പെട്ടത്.അന്വേഷണം അവസാനഘട്ടത്തിൽ എത്തിയതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ കാര്യങ്ങൾ വീണ്ടും മന്ദഗതിയിലായി. ഈ സാഹചര്യത്തിലാണ് സംസ്ഥാന പൊലീസിന്റെ അന്വേഷണത്തിനു പുറമേ കേന്ദ്ര ഏജൻസിയുടെ സഹായം വേണമെന്ന് കുടുംബം ആവശ്യപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com