ADVERTISEMENT

ചെറുതോണി ∙ മിന്നലിൽ മരിയാപുരം കുതിരക്കല്ല് പാറേക്കുന്നേൽ ഉഷാ വേണുഗോപാലിന്റെ വീട് ഭാഗികമായി തകർന്നു. വീടിന്റെ ഭിത്തി പലയിടങ്ങളിലായി വിണ്ടുകീറി അപകടാവസ്ഥയിലായ നിലയിലാണ്. മേച്ചിൽ ഷീറ്റുകളും തകർന്ന നിലയിലാണ്. വീടിന്റെ വയറിങ് പൂർണമായും കത്തി നശിച്ചു.

ഇലക്ട്രിക് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പുരയിടം വിണ്ടു കീറിയിട്ടുണ്ട്. ഈ സമയം വീട്ടിലുണ്ടായിരുന്ന ഉഷയുടെ മകൻ അനുമോൻ (27) മിന്നലിന്റെ ആഘാതത്തിൽ ബോധ രഹിതനായങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. മരിയാപുരം പഞ്ചായത്ത് അധികൃതർ സന്ദർശിച്ച് നാശനഷ്ടംവിലയിരുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com