ADVERTISEMENT

തൊടുപുഴ ∙ ജില്ലയിൽ 469 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 14.23 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 457 പേർക്ക് സമ്പർക്കത്തിലൂടെയാണു രോഗബാധ. 4 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ 7 പേർക്കും വിദേശത്ത് നിന്നെത്തിയ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 53 പേർ രോഗമുക്തി നേടി.

കേസുകൾ പഞ്ചായത്ത്/ നഗരസഭ തിരിച്ച്

അടിമാലി–18, ആലക്കോട്–2, അറക്കുളം–3, അയ്യപ്പൻകോവിൽ–1, ചക്കുപള്ളം–10, ചിന്നക്കനാൽ–6, ദേവികുളം–8, ഇടവെട്ടി–6, ഏലപ്പാറ–2, ഇരട്ടയാർ–2, കഞ്ഞിക്കുഴി–8, കാമാക്ഷി–5, കാഞ്ചിയാർ–1, കാന്തല്ലൂർ–2, കരിമണ്ണൂർ–7, കരിങ്കുന്നം–7, കരുണാപുരം–51, കട്ടപ്പന–13, കോടിക്കുളം–3, കൊന്നത്തടി–22, കുടയത്തൂർ–2, കുമാരമംഗലം–8, കുമളി–30, മണക്കാട്–17, മാങ്കുളം–3, മറയൂർ–2, മരിയാപുരം–1,

മൂന്നാർ–4, മുട്ടം–6, നെടുങ്കണ്ടം–57, പാമ്പാടുംപാറ–9, പീരുമേട്–8, പെരുവന്താനം–3, പുറപ്പുഴ–13, രാജാക്കാട്–6, രാജകുമാരി–2, ശാന്തൻപാറ–8, സേനാപതി–3, തൊടുപുഴ–51, ഉടുമ്പൻചോല–4, ഉടുമ്പന്നൂർ–3, ഉപ്പുതറ–5, വണ്ടിപ്പെരിയാർ–8, വണ്ണപ്പുറം–13, വാത്തിക്കുടി–9, വാഴത്തോപ്പ്–13, വെള്ളത്തൂവൽ–2, വെള്ളിയാമറ്റം–2.

 റജിസ്ട്രേഷൻ നിർബന്ധം

ഇതര സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലേക്കു വരുന്ന എല്ലാവരും ഇ-ജാഗ്രത പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. കൂടാതെ ഇത്തരത്തിൽ കടന്നുവരുന്ന എല്ലാവരുടെയും കൈവശം 48 മണിക്കൂറിനുള്ളിൽ എടുത്തിട്ടുളള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

ആർടിപിസിആർ ടെസ്റ്റ്  നടത്തി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം ഇല്ലാത്തവർക്ക് സംസ്ഥാനത്ത് എത്തിച്ചേർന്ന ഉടൻതന്നെ ടെസ്റ്റ് നടത്തേണ്ടതും പരിശോധനാഫലം വരുന്നതുവരെ റൂം ഐസലേഷൻ തുടരേണ്ടതുമാണെന്ന് കലക്ടർ അറിയിച്ചു. ജില്ലയിലെ നാലു ചെക്പോസ്റ്റുകളിലും റവന്യു, പൊലീസ്, തദ്ദേശ സ്വയംഭരണം, ലേബർ എന്നീ വകുപ്പുകളിൽ നിന്നുള്ള 2 ജീവനക്കാരെ വീതം 24 മണിക്കൂർ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. 

 36 വാക്സിനേഷൻ കേന്ദ്രങ്ങൾ

ജില്ലയിൽ 36 വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ഇന്നു പൊതുജനങ്ങൾക്ക് കോവിഡ് വാക്‌സീൻ സ്വീകരിക്കാൻ സൗകര്യം ഒരുക്കി. 25 സർക്കാർ ആശുപത്രികളിലും 11 സ്വകാര്യ ആശുപത്രികളിലുമാണ് വാക്‌സിനേഷൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. 

കേന്ദ്രങ്ങൾ ഇവ:

ഇടുക്കി മെഡിക്കൽ കോളജ്, തൊടുപുഴ ജില്ലാ ആശുപത്രി, കട്ടപ്പന താലൂക്ക് ആശുപത്രി, നെടുങ്കണ്ടം താലൂക്ക് ആശുപത്രി, അറക്കുളം എഫ്എച്ച്സി, ചിത്തിരപുരം സിഎച്ച്‌സി, ദേവിയാർ കോളനി പിഎച്ച്‌സി, ചെമ്പകപ്പാറ പിഎച്ച്സി, തൊടുപുഴ മൊബൈൽ ക്യാംപ് (ഓൾഡേജ് ഹോംസ്), പീരുമേട് താലൂക്കാശുപത്രി, ഉപ്പുതറ സിഎച്ച്‌സി, കുമളി എഫ്എച്ച്‌സി, വാഴത്തോപ്പ് പിഎച്ച്‌സി,

വാത്തിക്കുടി എഫ്എച്ച്‌സി, കുമാരമംഗലം എഫ്എച്ച്സി, ഉടുമ്പൻചോല എഫ്എച്ച്‌സി, രാജാക്കാട് എഫ്എച്ച്‌സി, പെരുവന്താനം എഫ്എച്ച്‌സി, വണ്ണപ്പുറം എഫ്എച്ച്‌സി, കാഞ്ചിയാർ എഫ്എച്ച്‌സി, കെപി കോളനി എഫ്എച്ച്‌സി, വണ്ടിപ്പെരിയാർ സിഎച്ച്‌സി, പുറപ്പുഴ സിഎച്ച്‌സി, മുട്ടം സിഎച്ച്‌സി, കുടയത്തൂർ എഫ്എച്ച്‌സി

സ്വകാര്യ ആശുപത്രികൾ: 

സെന്റ് ജോൺസ് ആശുപത്രി കട്ടപ്പന, ചാഴികാട്ട് തൊടുപുഴ, മോണിങ് സ്റ്റാർ അടിമാലി, എംഎസ്എസ് ഇഖ്ര അടിമാലി, ബാവസൺസ് അർച്ചന വണ്ണപ്പുറം, മെഡിക്കൽ ട്രസ്റ്റ് നെടുങ്കണ്ടം, ഫാത്തിമ ആശുപത്രി തൊടുപുഴ, അൽ അസ്ഹർ ആശുപത്രി തൊടുപുഴ, അൽഫോൻസാ ആശുപത്രി മുരിക്കാശ്ശേരി, ശാന്തിനികേതൻ ആശുപത്രി പന്നിമറ്റം, ഹോളി ഫാമിലി മുതലക്കോടം. 

 നിരോധനം

സംസ്ഥാനത്ത് അതിർത്തി ചെക്പോസ്റ്റുകളിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലയിലെ എല്ലാ അതിർത്തി ചെക്പോസ്റ്റുകളിലും നാളെ മുതൽ രാത്രിയാത്രയ്ക്കു കലക്ടർ നിരോധനം ഏർപ്പെടുത്തി. രാത്രി 8 മുതൽ രാവിലെ 6 വരെയാണ് അന്തർ സംസ്ഥാന യാത്രയ്ക്കു നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. 

20,000 ഡോസ് കോവിഷീൽഡ് വാക്സീൻ എത്തി

ജില്ലയിലെ കോവിഡ് വാക്സീൻ ക്ഷാമത്തിനു താൽക്കാലിക പരിഹാരം. 20,000 ഡോസ് കോവിഷീൽഡ് വാക്‌സീൻ ഇന്നലെ ജില്ലയിൽ എത്തി. കഴിഞ്ഞ ദിവസം ലഭിച്ച 5,000 ഡോസ് വാക്‌സീൻ ഇന്നലെ 36 വാക്‌സിനേഷൻ കേന്ദ്രങ്ങളിലായി വിതരണം ചെയ്തു. വൻ തിരക്കാണ് ഇന്നലെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ അനുഭവപ്പെട്ടത്. ഓരോ കേന്ദ്രത്തിലേക്കും വളരെക്കുറച്ച് വാക്‌സീൻ മാത്രമാണ് എത്തിയത് എന്നതിനാൽ ചിലയിടങ്ങളിൽ രാവിലെ തന്നെ വാക്‌സീൻ സ്‌റ്റോക്ക് തീർന്നു.

ഇന്നലെ ലഭിച്ച 20,000 ഡോസ് കോവിഷീൽഡ് വാക്‌സീൻ ജില്ലയിലാകെ 36 കേന്ദ്രങ്ങളിൽ വിതരണം ചെയ്യാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. 25 സർക്കാർ ആശുപത്രികളിലും 11 സ്വകാര്യ ആശുപത്രികളിലുമാണ് വാക്സിനേഷൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. മേജർ ആശുപത്രികളിൽ ഉൾപ്പെടെ ചില കേന്ദ്രങ്ങളിൽ കോവാക്‌സീനും ഏതാനും ഡോസ് സ്‌റ്റോക്കുണ്ട്. ഇതും കൂടി  വാക്‌സിനേഷന് ഉപയോഗിക്കും. ലഭിച്ച വാക്‌സീൻ  മൂന്നു ദിവസത്തേക്ക് ഉപയോഗിക്കാനാവുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com