ADVERTISEMENT

പട്ടയക്കുടി ∙ വണ്ണപ്പുറം പഞ്ചായത്തിലെ ആദിവാസി സെറ്റിൽമെന്റ്  പ്രദേശമായ  പട്ടയക്കുടിയിൽ ടിവിയും സ്മാർട്ട് ഫോണും ഇല്ലാത്ത  കുടുംബങ്ങളിലെ കുട്ടികൾ ഓൺലൈൻ പഠനത്തിനു  മാർഗമില്ലാതെ കഷ്ടപ്പെടുന്നു. ആദിവാസികളും കുടിയേറ്റക്കാരുമായ തൊഴിലാളികൾ ഉൾപ്പെടെ ഉള്ള  കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്ത് 32 വീട്ടിൽ മൊബൈൽ ഫോൺ ഇല്ല. ഇതിൽ 19 വീടുകളിൽ ടിവിയും ഇല്ല. ഈ വീടുകളിലെ കുട്ടികൾ ഓൺലൈൻ പഠനത്തിന് മാർഗമില്ലാതെ കഷ്ടപ്പെടുന്നത്. 

പ്രദേശത്ത് 350 കുടുംബങ്ങളാണ് ഉള്ളത്. ഇതിൽ സ്കൂളിൽ പോകുന്ന കുട്ടികളിൽ ഫോൺ ഉള്ളവർക്ക് മൊബൈൽ കവറേജ്   ലഭിക്കാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇതിനു പുറമേയാണ് ഇത്രയും കുട്ടികൾക്ക് ഫോണും ടിവിയും ഇല്ലാത്തതിനാൽ ഓൺ ലൈൻ പഠനം നടത്താൻ കഴിയാതെ ബുദ്ധിമുട്ടുന്നത്. ഫോൺ ഇല്ലെങ്കിലും വിക്ടേഴ്സ് ചാനലിൽ നടത്തുന്ന ക്ലാസിൽ പങ്കെടുക്കാൻ കഴിയുമെങ്കിലും ടിവി ഇല്ലാത്ത കുട്ടികൾ ഇതിനും കഴിയാതെ ബുദ്ധിമുട്ടുകയാണ്. അല്ലെങ്കിൽ അടുത്തുള്ള മറ്റ് കുട്ടികളുടെ സഹായം കിട്ടണം. ഇപ്പോൾ കോവിഡ് പ്രതിസന്ധി ആയതിനാൽ കുട്ടികൾക്ക് ഇതിനും കഴിയാതെ ബുദ്ധിമുട്ടുകയാണ്.

കുട്ടികൾ ഇപ്പോൾ സ്കൂളിൽ നിന്ന് കിട്ടിയ പുസ്തകം നോക്കി പാഠഭാഗങ്ങൾ പഠിക്കുകയാണ് ചെയ്യുന്നത്. ഏതെങ്കിലും സംഘടനകളോ വ്യക്തികളോ പ്രദേശത്തെ പാവപ്പെട്ട കുട്ടികളുടെ ഓൺലൈൻ പഠനത്തിന് ആവശ്യമായ   ഫോൺ വാങ്ങി നൽകാൻ തയാറാകുമെന്ന പ്രതീക്ഷയിലാണ്  രക്ഷിതാക്കൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com