ADVERTISEMENT

തൊടുപുഴ ∙ ദേഹത്തു തട്ടിയാൽ അസഹ്യമായ ചൊറിച്ചിലിനു കാരണമാകുന്ന പുഴുക്കളെക്കൊണ്ട് പൊറുതിമുട്ടി നാട്ടുകാർ. വെട്ടിമറ്റം, കലയന്താനി, കുടയത്തൂർ, മുട്ടം, ആനക്കയം മേഖലകളിലാണു പുഴുശല്യം. വീട്ടുമുറ്റത്തും പറമ്പിലുമുള്ള മരങ്ങളിലാണ് ഇവ വസിക്കുന്നത്.

വീടിന്റെ ഭിത്തിയിലും വാതിലുകൾ ജനലുകൾ എന്നിവിടങ്ങളിലും ഇവ കയറിയിരിക്കും. ശരീരത്തിൽ സ്പർശിച്ചാൽ പിന്നെ അസഹ്യമായ ചൊറിച്ചിലാണ്. ഇതിന്റെ സൂചി പോലെ കൂർത്ത രോമങ്ങൾ ശരീരത്തിൽ കുത്തിക്കയറും. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റും ആരോഗ്യ വകുപ്പും നടപടികൾ സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com