പെട്ടിമുടി ദുരന്തം: മരണമടഞ്ഞവരുടെ പട്ടികയിലില്ല ഇനിയും കണ്ടെത്താത്ത ആ 4 പേർ

SHARE

മൂന്നാർ ∙ പെട്ടിമുടി ദുരന്തത്തിന്റെ ഒന്നാം വാർഷികമാകുമ്പോഴും ഇതുവരെ കണ്ടെത്താത്ത 4 പേരെ മരണമടഞ്ഞവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇവരുടെ ആശ്രിതർക്കു സഹായം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ച് 7 മാസമായിട്ടും മരണ സർട്ടിഫിക്കറ്റ് പോലും ഇതുവരെ ലഭ്യമായിട്ടില്ല. മരണവിവരം രേഖാമൂലം പഞ്ചായത്തിനെ അറിയിക്കാത്തതാണു സർട്ടിഫിക്കറ്റ് നൽകാൻ തടസ്സമെന്നാണു പഞ്ചായത്ത്‌ പറയുന്നത്.

ദുരന്തത്തിൽ മരിച്ച 70ൽ 46 പേരുടെ ആശ്രിതർക്കു മാത്രമാണ് സർക്കാർ പ്രഖ്യാപിച്ച ധനസഹായം കൈമാറിയത്. ഇതുവരെ കണ്ടുകിട്ടാത്ത 4 പേർ ഒഴിച്ച് ബാക്കി 66ൽ 20 കുടുംബങ്ങൾക്ക് ഇനിയും ധനസഹായം ലഭ്യമായിട്ടില്ല. അവകാശത്തർക്കം പരിഹരിച്ച് സഹായം ഉടൻ നൽകുമെന്നാണ് കഴിഞ്ഞ ജനുവരിയിൽ അന്നത്തെ റവന്യു മന്ത്രി മൂന്നാറിൽ പ്രഖ്യാപിച്ചത്.

എന്നാൽ 20ൽ 18 പേരുടെ ബന്ധുക്കളും തർക്കങ്ങൾ പരിഹരിച്ച് ആവശ്യമായ മുഴുവൻ രേഖകളും റവന്യു വകുപ്പിനു മാസങ്ങൾക്കു മുൻപ് സമർപ്പിച്ചിരുന്നു. തുടർന്ന് ധനസഹായം ലഭിക്കാൻ ഒട്ടേറെ തവണ താലൂക്ക് ഓഫിസിൽ എത്തിയെങ്കിലും സർക്കാരിൽ നിന്നു ഫണ്ട്‌ അനുവദിച്ചില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്.

മരിച്ചവരുടെ ബന്ധുക്കൾ അപേക്ഷിക്കുകയോ അപകട മരണമാണെങ്കിൽ ആശുപത്രിയിൽ നിന്നോ പൊലീസിൽ നിന്നോ അറിയിപ്പ് ലഭിക്കുകയോ ചെയ്യുമ്പോഴാണ് മരണ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതെന്ന് പഞ്ചായത്ത്‌ അധികൃതർ പറയുന്നു. എന്നാൽ പെട്ടിമുടി സംഭവത്തിൽ ഇതുവരെ കണ്ടെത്താത്ത 4 പേർ മരിച്ചതായി ആരും രേഖാമൂലം അറിയിക്കാത്ത സ്ഥിതിക്ക് എങ്ങനെ മരണ സർട്ടിഫിക്കറ്റ് നൽകുമെന്നാണു പഞ്ചായത്തിന്റെ ചോദ്യം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN idukki
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA