ADVERTISEMENT

മറയൂർ ∙ വിളവെടുപ്പിനു പാകമായി പച്ചക്കറികൾ, ഓണവിപണി പ്രതീക്ഷിച്ച് കർഷകർ. മറയൂർ ശർക്കരയുടെ ഉൽപാദനം കൂടുകയും ശീതകാല പച്ചക്കറികൾ വിളവെടുപ്പിന് പാകമായതോടെ ഓണവിപണിയിൽ നല്ല വില ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. മറയൂർ ശർക്കര ഇപ്പോഴത്തെ വില കിലോയ്ക്ക് 55 മുതൽ 60 രൂപയാണ്.

ഓണവിപണിയിൽ 70 മുതൽ 80 രൂപ വരെ വില ലഭിക്കുമെന്ന പ്രതീക്ഷയിൽ ഇപ്പോൾതന്നെ ശർക്കര ഉൽപാദനം തുടങ്ങിയിരിക്കുകയാണ്. എന്നാൽ, ഓണ കിറ്റിൽ മറയൂർ ശർക്കര ഉൾപ്പെടുത്താൻ സർക്കാർ തയാറാകാത്തത് കരിമ്പ് കർഷകരെ നിരാശപ്പെടുത്തി. മറയൂർ ശർക്കരയ്ക്ക് കൂടുതൽ വില ലഭിക്കാത്തത് കച്ചവടക്കാരുടെ ചൂഷണവും തമിഴ്നാട്ടിൽനിന്ന് അധിക രാസവസ്തുക്കൾ ഉപയോഗിച്ച് ഉൽപാദിപ്പിക്കുന്ന ശർക്കര കുറഞ്ഞ വിലയ്ക്ക് എത്തിച്ച് മറയൂർ ശർക്കര എന്ന വ്യാജേന കേരളത്തിൽ വിറ്റഴിക്കുന്നതാണ് മറയൂർ ശർക്കരയുടെ വില ഇടിച്ചു താഴ്ത്താൻ വ്യാപാരികൾ ശ്രമിക്കുന്നത്.

കാന്തല്ലൂർ വട്ടവടയിലുമായി രണ്ടായിരത്തിലധികം ഏക്കറിലാണ് ശീതകാല പച്ചക്കറികളായ കാരറ്റ്, കാബേജ്, വെളുത്തുള്ളി, ഉരുളക്കിഴങ്ങ്, ബീൻസ് ബീറ്റ്റൂട്ട്, ഉൾപ്പെടെയുള്ള കൃഷികൾ ചെയ്തു വരുന്നത്. കഴിഞ്ഞതവണത്തെ പച്ചക്കറി സംഭരിച്ച ഹോർട്ടികോർപ്പും വിഎഫ്പിസികെയും കർഷകർക്ക് നൽകാനുള്ള തുക ഇതുവരെ നൽകാത്തതിൽ കർഷകർക്ക് ഏറെ ആശങ്കയുണ്ട്. കുടിശിക തുക നൽകണമെന്നാണ് കർഷകരുടെ ആവശ്യം.

  വിളവ് എത്തിയ കാന്തല്ലൂരിലെ ശീതകാല പച്ചക്കറി തോട്ടം.
വിളവ് എത്തിയ കാന്തല്ലൂരിലെ ശീതകാല പച്ചക്കറി തോട്ടം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com