ADVERTISEMENT

കട്ടപ്പന ∙ പുളിയൻമല-കട്ടപ്പന പാതയിൽ ഉണ്ടായ 2 വ്യത്യസ്ത അപകടങ്ങളിൽ 3 പേർക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു ആദ്യ അപകടം. തൊഴിലാളികളുമായി കട്ടപ്പനയിലേക്ക് പോയ കാർ നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ 2 സ്ത്രീകൾക്കു പരുക്കേറ്റു. ഇവരെ തമിഴ്നാട്ടിലെ ആശുപത്രിയിലേക്ക് മാറ്റി. കാർ ഇടിച്ചതിനെ തുടർന്ന് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു.

കട്ടപ്പന-പുളിയൻമല റൂട്ടിൽ വൈദ്യുതി പോസ്റ്റിൽ ഇടിച്ച ശേഷം മറിഞ്ഞ കാർ
കട്ടപ്പന-പുളിയൻമല റൂട്ടിൽ വൈദ്യുതി പോസ്റ്റിൽ ഇടിച്ച ശേഷം മറിഞ്ഞ കാർ

10 മണിയോടെയാണ് രണ്ടാമത്തെ അപകടം. മുണ്ടിയെരുമ സ്വദേശി ശ്രീജ തങ്കച്ചൻ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ കുഴിയിലേക്ക് പതിക്കുകയായിരുന്നു. പരുക്കേറ്റ ശ്രീജയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com