ADVERTISEMENT

മൂന്നാർ ∙ ദേവികുളം മുൻ എംഎൽഎ എസ്. രാജേന്ദ്രന്റെ നേതൃത്വത്തിൽ സർക്കാർ ഭൂമി കയ്യേറി വേലികെട്ടി തിരിക്കുന്നത് റവന്യു വകുപ്പ് തടഞ്ഞു. മൂന്നാർ രാജീവ്ഗാന്ധി കോളനിയിൽ സർവേ നമ്പർ 843എയിൽ പെടുന്ന 8 സെന്റ് സർക്കാർ ഭൂമിയാണ് ഇവർ കയ്യേറിയത്. ഇവിടെ 4 സെന്റ് സ്ഥലം ഇവരുടെ കൈവശം നേരത്തേ ഉണ്ടായിരുന്നു. അതിനോടു ചേർന്നാണ് പുതിയ കയ്യേറ്റം. കഴിഞ്ഞ ദിവസം രാജേന്ദ്രനും ഭാര്യയും പത്തോളം പണിക്കാരുമായി എത്തി ഈ സ്ഥലത്ത് തൂണുകൾ നാട്ടി വേലികെട്ടുകയായിരുന്നു.

സമീപത്ത് താമസിക്കുന്നവർ അറിയിച്ചതനുസരിച്ച് സബ് കലക്ടറുടെ നിർദേശപ്രകാരം മൂന്നാർ വില്ലേജ് ഓഫിസർ കെ.ജെ. ജോൺസന്റെ നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി. സ്ഥലം കയ്യേറ്റമാണെന്ന് ബോധ്യപ്പെട്ട ഉദ്യോഗസ്ഥർ പണിക്ക് സ്റ്റോപ് മെമ്മോ നൽകി. ഉദ്യോഗസ്ഥർ എത്തിയപ്പോഴേക്കും ചുറ്റുവേലി നിർമാണം പൂർത്തിയായിരുന്നു. ഇതു പൊളിച്ചുമാറ്റണമെന്നും മുൻ എംഎൽഎയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com