ADVERTISEMENT

കാ‍ഞ്ഞാർ (തൊടുപുഴ) ∙ മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ വെട്ടേറ്റ് മധ്യവയസ്കൻ മരിച്ചു. പൂച്ചപ്ര സ്വദേശി കല്ലംപ്ലാക്കൽ സനൽ (50) ആണ് മരിച്ചത്. ഇയാളുടെ സുഹൃത്ത് ചേലപ്ലാക്കൽ അരുൺ (ഉണ്ണി– 33) പൊലീസ് കസ്റ്റഡിയിലാണ്. ഇന്നലെ രാത്രി എട്ടോടെ ഇരുവരും മദ്യപിക്കുന്നതിനിടെ ഉണ്ടായ വഴക്കിനിടെയാണ് വെട്ടേറ്റത് എന്നാണ് സൂചന.

അരുണിന്റെ വീട്ടിലാണ് സംഭവം. ഇയാളെ ഇവിടെ നിന്നാണ് കാഞ്ഞാർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മുറ്റത്താണ് സനലിന്റെ മൃതദേഹം കണ്ടത്. വീടിനുള്ളിലും രക്തം തളം കെട്ടിക്കിടക്കുന്നതായി ദൃക്സാക്ഷികൾ പറയുന്നു. കാഞ്ഞാർ എസ്ഐ ജിബിൻ തോമസ്, സ്പെഷൽ ബ്രാഞ്ച് എസ്ഐ സാജൻ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com