ADVERTISEMENT

ചെറുതോണി ∙ അടിമാലി – കുമളി ദേശീയപാതയിൽ കരിമ്പനു സമീപം മിൽമയുടെ പാൽ ടാങ്കർ ലോറി മറിഞ്ഞു ഡ്രൈവർക്കു ഗുരുതര പരുക്ക്. കഞ്ഞിക്കുഴി പഴയരിക്കണ്ടം സ്വദേശി റെജിക്കാണു പരുക്കേറ്റത്. നാട്ടുകാരും ഇടുക്കി അഗ്നിരക്ഷാസേനയുടെ ചേർന്നാണ് ഡ്രൈവറെ പുറത്തെടുത്തത്. ആദ്യം ഇടുക്കി മെഡിക്കൽ കോളജിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കരിമ്പൻ മണിപ്പാറ സ്കൂളിനു സമീപം ബുധനാഴ്ചയായിരുന്നു അപകടം. കൊടുംവളവിൽ നിയന്ത്രണം വിട്ട ടാങ്കർ തിട്ടയിലിടിച്ചു റോഡിലേക്കു മറിയുകയായിരുന്നു. കഞ്ഞിക്കുഴി, ചേലച്ചുവട്, ക്ഷീര സംഘങ്ങളിൽ നിന്നു പാൽ ശേഖരിച്ചു കട്ടപ്പനയിലെ പ്ലാന്റിലേക്കു പോകും വഴിയാണ് അപകടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com