ADVERTISEMENT

തൊടുപുഴ ∙എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണഘടനയാണ് നമ്മുടെ ജനാധിപത്യത്തിന്റെ അടിത്തറയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. പൈനാവ് പൂർണിമ ക്ലബ് മൈതാനത്തിൽ 73-ാമത് റിപ്പബ്ലിക് ദിനാഘോഷ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. റിപ്പബ്ലിക് ദിനത്തിൽ ഇടുക്കി സുവർണ ജൂബിലി നിറവിലാണ്. ഇടുക്കി ജില്ല നേരിടുന്ന ഒട്ടനവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പരിശ്രമിക്കും. നിർമാണ നിരോധനം, പട്ടയം നൽകൽ എന്നിവയ്ക്ക് പ്രത്യേക പരിഗണന നൽകും. ആരോഗ്യ മേഖലയിലും ടൂറിസം മേഖലയിലും കാതലായ മാറ്റം കൊണ്ടുവരും.

ജില്ലയുടെ എല്ലാ മേഖലകളും സ്പർശിക്കുന്ന ഇടുക്കി പാക്കേജിലൂടെ മികച്ച വികസനം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സെറിമോണിയൽ പരേഡ് ചടങ്ങുകൾ രാവിലെ 9 നു ആരംഭിച്ചു. മന്ത്രിയെ  കലക്ടർ ഷീബ ജോർജുംപൊലീസ് മേധാവി ആർ. കറുപ്പസാമിയും ചേർന്ന് സ്വീകരിച്ചു. തുടർന്ന് മന്ത്രി റോഷി അഗസ്റ്റിൻ ദേശീയപതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ച ശേഷം പരേഡ് പരിശോധിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു ലളിതമായ ചടങ്ങുകളാണ് സംഘടിപ്പിച്ചത്.

പരേഡ് കമാൻഡർ പി.എച്ച്. ജമാലിന്റെ നേതൃത്വത്തിൽ മൂന്ന് പ്ലാറ്റൂണുകളും ഒരു പൊലീസ് ബാൻഡുമാണ് അണിനിരന്നത്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി.കെ ഫിലിപ്പ്, എഡിഎം ഷൈജു.പി. ജേക്കബ്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, ജില്ലാ പഞ്ചായത്തംഗം കെ.ജി സത്യൻ, വാർഡംഗം രാജു ജോസഫ്, ആർഡിഒ, തഹസിൽദാർ തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കൾ, ഉദ്യോഗസ്ഥ പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com