ADVERTISEMENT

മൂലമറ്റം ∙ ട്രാൻസ്ഫോമറിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു. പുത്തൻപുരയ്ക്കൽ മനു തങ്കപ്പനാണ് (41) മരിച്ചത്. ഇലപ്പള്ളിയിൽ ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് അപകടം. ട്രാൻസ്ഫോമറിലെ അറ്റകുറ്റപ്പണികൾ തീർത്തതിനു ശേഷം ചാർജ് ചെയ്യുന്നതിനിടെയാണ് മനുവിന് വൈദ്യുതാഘാതമേറ്റത്.

ഉടൻ തന്നെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി  പോസ്റ്റ്മോർട്ടത്തിനു ശേഷം  ബന്ധുക്കൾക്കു വിട്ടുനൽകും. ഭാര്യ: ദീപ. മക്കൾ: അദ്വൈത്, അക്ഷിത, ഋതിക .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com