152 ചക്കകൾ, തായ്ത്തടി മുതൽ തലപ്പ് വരെ കായ്ച്ചു പൊലീസ് ക്വാർട്ടേഴ്സ് വളപ്പിലെ പ്ലാവ്; നാട്ടുകാർക്കും പറിക്കാം

നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ ക്വാർട്ടേഴ്സ്  വളപ്പിലെ പ്ലാവ്.
നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ ക്വാർട്ടേഴ്സ് വളപ്പിലെ പ്ലാവ്.
SHARE

നെടുങ്കണ്ടം പൊലീസ് ക്വാർട്ടേഴ്സ് വളപ്പിലെ പ്ലാവിൽ ഇത്തവണയുണ്ടായത് 152 ചക്കകൾ. സിഐയുടെ ക്വാർട്ടേഴ്സിനു സമീപത്തുള്ള പ്ലാവിലാണ് തായ്ത്തടി മുതൽ തലപ്പ് വരെ ചക്ക കായ്ച്ചു കിടക്കുന്നത്. ഭാരം കാരണം കൊമ്പൊടിഞ്ഞ് കുറെയധികം ചക്ക നിലംപറ്റി. ഇത്തവണ 200ന് മുകളിൽ ചക്ക കായ്ച്ചെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. ഒന്നാന്തരം വരിക്കച്ചക്കയെന്നാണ് ഇവിടത്തെ ചക്കയെക്കുറിച്ചുള്ള പൊതുജന അഭിപ്രായം. എല്ലാവർഷവും മികച്ച വിളവു തരുന്ന പ്ലാവിനു പൊലീസ് ഉദ്യോഗസ്ഥർ ‘കനത്ത സുരക്ഷ’യാണു നൽകുന്നത്. ചക്ക മൂപ്പെത്തിയാൽ ക്വാർട്ടേഴ്സ് വളപ്പിലെത്തി നാട്ടുകാർക്കും പറിക്കാം. ഒന്നരയേക്കർ സ്ഥലത്താണ് നെടുങ്കണ്ടം പൊലീസ് ക്വാർട്ടേഴ്സ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാക്കോച്ചനും ദേവദൂതരും | ന്നാ താൻ കേസ് കൊട് Promotion | Manorama Online

MORE VIDEOS