ADVERTISEMENT

പട്ടയക്കുടി∙ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പ്രഖ്യാപിച്ച ലൈഫ് പദ്ധതിയുടെ കരടു ലിസ്റ്റിൽ നിന്നു പുറത്തായ വയോധികർ ആശങ്കയിൽ. വിധവയായ പട്ടയക്കുടി കാവുംപറമ്പിൽ സാവിത്രിയും രോഗിയായ പട്ടയക്കുടി ചിറയത്ത് ലീലയും തങ്ങൾ പുറത്താണെന്ന് അറിയുന്നതു കഴിഞ്ഞ ദിവസമാണ്. പ്ലാസ്റ്റിക് പടുത കൊണ്ടു കെട്ടി മറച്ച വീട്ടിലാണ് വിധവയായ സാവിത്രി വർഷങ്ങളായി താമസിക്കുന്നത്. ഗോത്ര വിഭാഗത്തിൽപെട്ട ഇവർ തങ്ങളുടെ പേര് ഉറപ്പായും പട്ടികയിൽ ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്.

പട്ടയക്കുടി കാവുംപറമ്പിൽ സാവിത്രിയും കുടുംബവും താമസിക്കുന്ന പ്ലാസ്റ്റിക് കൊണ്ടു മറച്ച ഷെ‍ഡ്
പട്ടയക്കുടി കാവുംപറമ്പിൽ സാവിത്രിയും കുടുംബവും താമസിക്കുന്ന പ്ലാസ്റ്റിക് കൊണ്ടു മറച്ച ഷെ‍ഡ്

65 വയസ്സുള്ള സാവിത്രി പട്ടികയിൽ പേര് ഉൾപ്പെടുത്തിക്കിട്ടാൻ അപ്പീലുമായി ഓഫിസ് കയറിയിറങ്ങുകയാണ്. ചിറയത്തു ലീലയും ഭർത്താവും രോഗികളാണ്. രോഗത്തിന്റെ അവശതയിലും അടച്ചുറപ്പുള്ള വീട്ടിൽ കഴിയാൻ സാധിക്കുമെന്നു കരുതി കാത്തിരിക്കുകയായിരുന്നു ലീല. ഇനിയെന്തു ചെയ്യണമെന്ന് അറിയില്ലെന്ന് ഇവർ പറയുന്നു. അധികൃതർക്ക് അപ്പീൽ നൽകി എല്ലാം ശരിയാകുമെന്ന അധികൃതരുടെ വാഗ്ദാനം വിശ്വസിക്കുക മാത്രമാണ് ഇനി ഇവർക്ക് മുന്നിലുള്ള മാർഗം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com