ADVERTISEMENT
മറയൂർ∙ ഇറച്ചിൽപാറ വെള്ളച്ചാട്ടം ജലസമൃദ്ധമായതോടെ മറയൂർ കാന്തല്ലൂർ മേഖയിലേക്കു വിനോദസഞ്ചാരികളുടെ ഒഴുക്ക്. മൂന്നു മാസമായി അവധി ദിവസങ്ങളിലും മറ്റു ദിവസങ്ങളിലുമായി ഒട്ടേറെ പേരാണു വെള്ളച്ചാട്ടം സന്ദർശിക്കാൻ എത്തുന്നത്. തമിഴ്നാട് അതിർത്തി ഉദുമൽപേട്ടയിൽ നിന്നും മൂന്നാറിൽ നിന്നും  40 കിലോമീറ്റർ ദൂരത്തിലാണ് മറയൂർ. മറയൂരിലെ ചന്ദനക്കാട്, ചിന്നാർ വന്യജീവി സങ്കേതം, തൂവാനം വെള്ളച്ചാട്ടം, കാന്തല്ലൂരിലെ പഴം, പച്ചക്കറിത്തോട്ടങ്ങൾ, മുനിയറകൾ, കീഴാന്തൂരിലെ കച്ചാരം വെള്ളച്ചാട്ടം തുടങ്ങിയവ മേഖലയിൽ സഞ്ചാരികളെ ആകർഷിക്കുന്നു. ആന, കാട്ടുപോത്ത്, മ്ലാവ്, മറയൂർ ചന്ദനക്കാടിനുള്ളിലെ പുള്ളിമാൻകൂട്ടം തുടങ്ങിയവയെയും കാണാനാകും. മറയൂർ കോവിൽ കടവിൽ നിന്ന് ഒരു കിലോമീറ്റർ യാത്ര ചെയ്താൽ ഇടക്കടവ് ഇറച്ചിൽപാറ വെള്ളച്ചാട്ടത്തിൽ എത്താം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com