ADVERTISEMENT

അടിമാലി∙ ആനച്ചാൽ സെന്റ് ജോർജ് പള്ളി കെട്ടിടത്തിന്റെ കോൺക്രീറ്റ് ജോലികൾക്കെത്തിച്ച ഉപകരണങ്ങൾ മോഷ്ടിച്ചു കടത്തിയ മൂന്നംഗ സംഘത്തെ വെള്ളത്തൂവൽ പൊലീസ് അറസ്റ്റ് ചെയ്തു. രാജാക്കാട് നെടുമ്പനാകുടിയിൽ രാജൻ (42), ആനച്ചാൽ ആമക്കണ്ടം പുത്തൻപുരക്കൽ അഭിലാഷ് (45), തട്ടാത്തിമുക്ക് മറ്റത്തിൽ റിനോ (32) എന്നിവരാണ് അറസ്റ്റിലായത്.

ഒരു ലക്ഷത്തോളം വില വരുന്ന ജാക്കി, ഇരുമ്പു തകിട് എന്നിവ ഉൾപ്പെടെയുള്ള സാമഗ്രികളാണു സംഘം മോഷ്ടിച്ചത്. മോഷണമുതൽ കടത്താൻ ഉപയോഗിച്ച, ഒന്നാം പ്രതി രാജന്റെ ലോറിയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പള്ളി കമ്മിറ്റി ഭാരവാഹികൾ ഇന്നലെ രാവിലെ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിലാണു രാജാക്കാട് ചെരിപുറത്തുള്ള രാജന്റെ ആക്രിക്കടയിൽനിന്നു മോഷണ വസ്തുക്കൾ കണ്ടെടുത്തത്.

ഇന്ന് തമിഴ്നാട്ടിലേക്ക് കടത്താൻ സൂക്ഷിച്ചതാണെന്നു പൊലീസ് പറഞ്ഞു. അഭിലാഷ് ആനച്ചാൽ ടൗണിലെ ടാക്സി ഡ്രൈവറാണ്. എസ്ഐമാരായ സജി എൻ. പോൾ, സി.യു. ഉലഹന്നാൻ, എഎസ്ഐമാരായ ജോളി ജോസഫ്, കെ.എൽ.സിബി, സിപിഒമാരായ അനീഷ് സോമൻ, കെ.ടി. ജയൻ എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇന്നു കോടതിയിൽ ഹാജരാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com