ADVERTISEMENT

മൂന്നാർ ∙ മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് ബസിൽ അന്തിയുറങ്ങാനുള്ള സൗകര്യം കെഎസ്ആർടിസി ഒരുക്കി നൽകിയിട്ടുണ്ട്. മറ്റൊരു ബസിൽ നിന്നു ഭക്ഷണവും കഴിച്ചു മൂന്നാർ ചുറ്റിക്കണ്ടാലോ? അതിനുള്ള സൗകര്യം ഒരുക്കുകയാണു പിങ്ക് കഫേ. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണു കുടുംബശ്രീയുമായി ചേർന്നു പിങ്ക് കഫേ ആരംഭിച്ചിരിക്കുന്നത്. ചായയ്ക്കും ചെറുകടിക്കുമൊപ്പം ചട്ടി ബിരിയാണി ഉൾപ്പെടെ മറ്റു വിഭവങ്ങളും ഇവിടെ വിളമ്പുന്നുണ്ട്.

ദേവികുളം ബ്ലോക്കിലെ 16 കുടുംബശ്രീ പ്രവർത്തകരാണ് ജോലി ചെയ്യുന്നത്. രാവിലെ 7 മുതൽ രാത്രി 11 വരെയാണു പ്രവർത്തനം. കുടുംബശ്രീ പിങ്ക് കഫേ കിയോസ്കുകളുടെ ഭക്ഷണശാല ശ്രേണി വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണു മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിലും പിങ്ക് കഫേ തുടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com