വീട്ടുമുറ്റത്ത് നിർത്തിയിട്ട ജീപ്പ് തീയിട്ടു നശിപ്പിച്ചു

സാമൂഹികവിരുദ്ധർ തീയിട്ടതിനെത്തുടർന്ന് കത്തിനശിച്ച ജീപ്പ്
സാമൂഹികവിരുദ്ധർ തീയിട്ടതിനെത്തുടർന്ന് കത്തിനശിച്ച ജീപ്പ്
SHARE

രാജകുമാരി ∙ വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനം സാമൂഹികവിരുദ്ധർ തീയിട്ട് നശിപ്പിച്ചതായി പരാതി. കുരുവിളാസിറ്റി വിളയക്കാട്ട് ബേസിൽ ജോണിന്റെ ജീപ്പാണ് ഇന്നലെ പുലർച്ചെ ഒന്നരയോടെ തീയിട്ടു നശിപ്പിച്ചത്. തുടർന്ന് വീട്ടുമുറ്റത്തും പരിസരത്തും മുളകുപൊടി വിതറി. ഇന്ധന ടാങ്കിലേക്ക് തീ പടരുന്നതിന് മുൻപേ തീ അണച്ചതിനാൽ വലിയ അപകടം ഒഴിവായി. വാഹനത്തിന്റെ ചില്ല് പൊട്ടുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ പുറത്തുവന്നത്.

വൈദ്യുത കണക്‌ഷന്റെ കേബിൾ കത്തി നശിച്ചതിനാൽ സമീപത്തെ കിണറ്റിൽ നിന്നു വെള്ളം കോരി ഒഴിച്ചാണ് തീ അണച്ചത്. വാഹനത്തിന്റെ ഉൾഭാഗം പൂർണമായും കത്തിനശിച്ചു. പെട്രോൾ ഒഴിച്ച ശേഷം വാഹനത്തിലേക്ക് പന്തം കത്തിച്ച് എറിഞ്ഞതാണെന്നു കരുതുന്നു. വാഹനത്തിൽ നിന്നു പന്തം ശാന്തൻപാറ പൊലീസ് കണ്ടെത്തിട്ടുണ്ട്. വിരലടയാള വിദഗ്ധർ സ്ഥലത്ത്  തെളിവെടുപ്പ് നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു .

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS