ADVERTISEMENT

മറയൂർ∙ മറയൂർ ചന്ദന വനത്തിനുള്ളിലെ കമ്മാളംകുടിക്ക് സമീപം ഉരുൾപൊട്ടി കൃഷിസ്ഥലം ഒലിച്ചുപോയി. ഇന്നലെ രാവിലെ 10 മണിയോടെയാണു കമ്മാളം മുതാവാ ആദിവാസി കോളനിക്ക് സമീപം കടുകള തേൻപാറ ഭാഗത്താണ് ഉരുൾ പൊട്ടിയത്. സമുദ്രനിരപ്പിൽ നിന്ന് 1500 മീറ്റർ ഉയരമുള്ള പ്രദേശത്തായിരുന്നു അപകടം. കമ്മാളം കുടി സ്വദേശി ഹരിശ്ചന്ദ്രന്റെ കൃഷിയിടമാണ് നശിച്ചത്.

പ്രദേശത്തെ തൈലപ്പുൽ കൃഷിയും കൂർക്ക കൃഷിയും ഒലിച്ചുപോയി. പകൽ സമയത്ത് ഉരുൾ പൊട്ടലുണ്ടായതിനാൽ കരിമുട്ടി പുറവയൽ പോലുള്ള താഴ്ന്ന പ്രദേശങ്ങളിലേക്കു വിവരം അറിയിച്ചു.  ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിൽ ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലെ കരിമുട്ടി പുഴയിൽ പതിച്ചതിനാൽ വൻ അപകടം ഒഴിവായി.

മൂന്നാറിൽ നിന്ന് അഗ്നിശമന സേന എത്തി നടത്തിയ പരിശോധനയിൽ ആദിവാസികൾ കൃഷി ചെയ്തിരിക്കുന്ന ഉയർന്ന പ്രദേശങ്ങളിൽ പലയിടങ്ങളിലും തുടർച്ചയായി പെയ്ത കനത്ത മഴയിൽ ഭൂമിയിൽ വിള്ളൽ സംഭവിച്ചതായും മഴ തുടർന്നാൽ ഉരുൾപൊട്ടൽ സാധ്യതയുണ്ടെന്നും കണ്ടെത്തി. ഇടുക്കിയിലെ പലഭാഗങ്ങളിലും മഴയ്ക്കു ശമനമുണ്ടെലും മറയൂർ മലനിരകളിൽ മഴ തോരാതെ പെയ്യുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com