കാണിക്കവഞ്ചി തകർത്തു മോഷണം; 7000 രൂപ നഷ്ടം

കൊച്ചുകാമാക്ഷിയിൽ എസ്എൻഡിപി യോഗത്തിന്റെ കാണിക്കവഞ്ചി തകർത്തു പണം കവർന്ന നിലയിൽ.
കൊച്ചുകാമാക്ഷിയിൽ എസ്എൻഡിപി യോഗത്തിന്റെ കാണിക്കവഞ്ചി തകർത്തു പണം കവർന്ന നിലയിൽ.
SHARE

ഇരട്ടയാർ∙ കൊച്ചുകാമാക്ഷിയിൽ എസ്എൻഡിപി യോഗം സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി തകർത്തു പണം കവർന്നു. കഴിഞ്ഞ ദിവസം രാത്രിയാണു സംഭവം. 7000 രൂപയോളം നഷ്ടപ്പെട്ടതായാണു വിലയിരുത്തൽ. 3 മാസമായി കാണിക്കവഞ്ചിയിൽ നിന്നു ക്ഷേത്ര ഭാരവാഹികൾ പണം എടുത്തിരുന്നില്ല. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവെടുപ്പു നടത്തി.

മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് തങ്കമണി പൊലീസ് അന്വേഷണം ആരംഭിച്ചു. മോഷണം നടന്ന കാണിക്ക വഞ്ചിയുടെ സമീപത്തായി പള്ളിയുടെ നേർച്ചപ്പെട്ടിയും അടയാളക്കല്ല് ക്ഷേത്രത്തിന്റെ കാണിക്കവഞ്ചിയും ഉണ്ടെങ്കിലും അവിടങ്ങളിൽ മോഷണശ്രമം നടന്നിട്ടില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA