രാജകുമാരി∙ എൻഎസ്എസ് കോളജിൽ 230 ചതുരശ്രയടി വിസ്തീർണമുള്ള സ്വാതന്ത്ര്യമതിൽ തയാറാക്കി. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വരച്ചാണ് കോളജിലെ വിദ്യാർഥികൾ മതിൽ തീർത്തത്. 20 മണിക്കൂർ സമയമെടുത്തു.
പ്രിൻസിപ്പൽ ഡോ. അജയപുരം ജ്യോതിഷ്കുമാർ, അധ്യാപകനായ എ.സി.അനിൽകുമാർ എന്നിവർ നേതൃത്വം നൽകി. കോളജ് തയാറാക്കിയ രാജകുമാരിയുടെ കഥ എന്ന ഡോക്യുമെന്ററിയുടെ പ്രകാശനം നാളെ നടക്കും.