ADVERTISEMENT

തൊടുപുഴ ∙ മഞ്ഞപ്പട്ടുടുത്ത് പീലിത്തിരുമുടി ചൂടി ഓടക്കുഴലുമേന്തി ഉണ്ണിക്കണ്ണൻമാർ വീഥികളിൽ നിറഞ്ഞാടി. ഒപ്പം ഗോപികമാർ പുഞ്ചിരിയോടെ ചുവടുവച്ചു. സ്നേഹവും വാത്സല്യവും ഭക്തിയും നിറച്ച മയിൽപ്പീലി വർണങ്ങളിലൂടെ ജന്മാഷ്ടമിക്കു നാട് സാക്ഷ്യം വഹിച്ചു. ബാലഗോകുലത്തിന്റെയും വിവിധ ക്ഷേത്ര ദേവസ്വങ്ങളുടെയും ആഭിമുഖ്യത്തിലായിരുന്നു ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾ. തൊടുപുഴയിൽ നാൽപത്തഞ്ചിലേറെ സ്ഥലങ്ങളിൽ ഉറിയടിയും ശോഭായാത്രയും നടന്നു.

കോവിൽകടവ് മാരിയമ്മൻ ക്ഷേത്രത്തിൽ നിന്നു തെങ്കാശിനാഥൻ ക്ഷേത്രത്തിലേക്ക് നടന്ന ശോഭായാത്ര.
കോവിൽകടവ് മാരിയമ്മൻ ക്ഷേത്രത്തിൽ നിന്നു തെങ്കാശിനാഥൻ ക്ഷേത്രത്തിലേക്ക് നടന്ന ശോഭായാത്ര.

ആയിരക്കണക്കിനു കുട്ടികളാണ് ശ്രീകൃഷ്ണ–രാധാ വേഷധാരികളായി മഹാശോഭായാത്രയിൽ പങ്കെടുത്തത്. തൊടുപുഴ കാരിക്കോട് ദേവീക്ഷേത്രം, കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം, മുതലിയാർമഠം മഹാദേവക്ഷേത്രം, മുതലക്കോടം മഹാദേവക്ഷേത്രം, ആരവല്ലിക്കാവ് ഭഗവതി ക്ഷേത്രം, നെല്ലിക്കാവ് ഭഗവതി ക്ഷേത്രം, മണക്കാട് നരസിംഹസ്വാമി ക്ഷേത്രം, കാഞ്ഞിരംപാറ, ഒളമറ്റം, മലങ്കര കാട്ടോലി,

മണക്കാട് നെല്ലിക്കാവ് സരസ്വതി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ശോഭായാത്രയിൽ  അവതരിപ്പിച്ച ഗോപികാനൃത്തം.
മണക്കാട് നെല്ലിക്കാവ് സരസ്വതി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ശോഭായാത്രയിൽ അവതരിപ്പിച്ച ഗോപികാനൃത്തം.

തെക്കുംഭാഗം ധർമശാസ്താ ക്ഷേത്രം, കാപ്പിത്തോട്ടം പുതുപ്പരിയാരം എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ നഗരത്തിൽ സംഗമിച്ച് മഹാശോഭാ യാത്രയായി തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിച്ചു. ശ്രീകൃഷ്ണ ചൈതന്യ കഥകളുടെ ദൃശ്യാവിഷ്കാരത്തോടെ വർണശബളമായ നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും ശോഭാ യാത്രയ്ക്കു കൂടുതൽ മിഴിവേകി. കോലാനി, മുട്ടം, കുടയത്തൂർ, മൂലമറ്റം, കാപ്പ്, വഴിത്തല, പടിഞ്ഞാറേ കോടിക്കുളം, വണ്ണപ്പുറം, പുറപ്പുഴ, അരിക്കുഴ, ഉടുമ്പന്നൂർ, കലൂർ,

ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് തൊടുപുഴയിൽ ശോഭയാത്രയിൽ നടത്തിയ ഉറിയടി. ചിത്രം∙ മനോരമ
ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് തൊടുപുഴയിൽ ശോഭയാത്രയിൽ നടത്തിയ ഉറിയടി. ചിത്രം∙ മനോരമ

കുമാരമംഗലം തുടങ്ങി മേഖലയിലെ വിവിധ സ്ഥലങ്ങളിൽ ഇന്നലെ ശോഭായാത്ര നടന്നു. വിവിധ കേന്ദ്രങ്ങളിൽ ഉറിയടിയും സംഘടിപ്പിച്ചിരുന്നു. കട്ടപ്പന, ഉപ്പുതറ, ഏലപ്പാറ, വണ്ടിപ്പെരിയാർ, അടിമാലി, മൂന്നാർ, നെടുങ്കണ്ടം, ചെറുതോണി തുടങ്ങി ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിലും ശോഭായാത്ര ഉൾപ്പെടെ ആഘോഷ പരിപാടികൾ നടന്നു. ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും വഴിപാടുകളും നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com