ADVERTISEMENT

നെടുങ്കണ്ടം∙ കേരള കർഷക സംഘം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളന വേദിയിലേക്ക് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. സമ്മേളനം നടക്കവേ കിഴക്കേക്കവലയിലെ പള്ളിക്കു സമീപം പോപ്പുലർ ഫ്രണ്ട് സ്ഥാപിച്ച പതാക സിപിഎം പ്രവർത്തകൻ വലിച്ചെറിഞ്ഞെന്ന് ആരോപിച്ചാണു പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൂട്ടമായി എത്തിയത്. ഹർത്താലിനോടനിബന്ധിച്ചാണ് ഇവർ പതാകകൾ സ്ഥാപിച്ചത്. സമ്മേളനം പുരോഗമിക്കവെ ഈ പതാകകൾ കോമ്പയാർ ഭാഗത്തു നിന്നു വന്ന പ്രവർത്തകൻ നീക്കം ചെയ്യുകയായിരുന്നു. ഇതാണ് പ്രകോപനത്തിനു കാരണമായത്.

ഈ സമയം കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എം.പ്രകാശൻ മാസ്റ്റർ വേദിയിൽ പ്രസംഗിക്കുകയായിരുന്നു. ഇരുവിഭാഗം പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമായതോടെ വേദിയിലിരുന്ന നേതാക്കൾ സ്ഥലത്തെത്തി പ്രശ്നപരിഹാരത്തിന് ശ്രമം നടത്തിയെങ്കിലും പിഴുതെറിഞ്ഞ കൊടികളുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വേദിയിലേക്ക് മുദ്രാവാക്യം വിളിച്ചു പ്രകടനം നടത്തുകയായിരുന്നു. ഈ സമയം ഡിവൈഎഫ്ഐ പ്രവർത്തകരും സംഘടിച്ചതോടെ നെടുങ്കണ്ടം സി.ഐ: ബി.എസ്.ബിനുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെയും നേതാക്കളുടെയും ഇടപെടൽ രംഗം ശാന്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com