ADVERTISEMENT
കട്ടപ്പന∙ നഗരസഭാ പുതിയ ബസ് സ്റ്റാൻഡിൽ മൂടിയ കുളത്തിനു സമീപത്തെ കുഴി അപകട ഭീഷണി സൃഷ്ടിക്കുന്നു. സ്റ്റാൻഡിന്റെ നിർമാണ സമയത്താണ് ഈ കുളം മൂടിയിട്ടത്. എന്നാൽ നിലവിൽ ഈ ഭാഗത്തെ കോൺക്രീറ്റ് തകർന്ന് കമ്പികൾ തെളിഞ്ഞു നിൽക്കുകയാണ്. ബസുകളും സ്വകാര്യ വാഹനങ്ങളുമെല്ലാം ഇതിനു മുകളിലൂടെയാണ് കടന്നുപോകുന്നത്. ഭാരമേറിയ വാഹനങ്ങൾ കയറിയതുമൂലമാണ് കോൺക്രീറ്റ് ചെയ്തിരിക്കുന്ന ഭാഗം താഴ്ന്ന് കുഴി രൂപപ്പെട്ടതെന്നാണ് നിഗമനം. കാൽനട യാത്രികർക്കും ഈ കുഴിയും കമ്പിയും ഭീഷണിയായി മാറിയിരിക്കുകയാണ്. പ്രശ്‌നം പരിഹരിക്കാൻ ബന്ധപ്പെട്ടവർ അടിയന്തര നടപടിയെടുക്കണമെന്നാണ് ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com