ADVERTISEMENT

മൂന്നാർ∙ അടിക്കടിയുള്ള വൈദ്യുതി തടസ്സംമൂലം മൊബൈൽ റേഞ്ചും നെറ്റും ഇല്ലാത്തത് ദേവികുളം നിവാസികളെയും താലൂക്കാസ്ഥാനത്തെ ഓഫിസുകളുടെ പ്രവർത്തനത്തെയും സാരമായി ബാധിക്കുന്നു. താലൂക്കാസ്ഥാനമായ ദേവികുളത്ത് മാസങ്ങളായി വൈദ്യുതി തടസ്സ മുണ്ടാകുന്നത് പതിവാണ്. വൈദ്യുതി പോയാലുടൻ തന്നെ മൊബൈൽ റേഞ്ച് ഇല്ലാതാകും.

ബിഎസ്എൻഎൽ ടവറിനു കീഴിലുള്ള ഉപഭോക്താക്കളാണ് മാസങ്ങളായി വൈദ്യുതി പോയാൽ മണിക്കൂറുകളോളം റേഞ്ചില്ലാതെ ദുരിത മനുഭവിക്കുന്നത്. ദേവികുളം, മാനില, ലാക്കാട് മേഖലകളിലുള്ള രണ്ടായിരത്തിലേറെ ആളുകളാണ് ബിഎസ്എൻഎൽ വരിക്കാരായുള്ളത്. ദേവികുളത്ത് സ്ഥാപിച്ചിരിക്കുന്ന ടവറാണ് വൈദ്യുതി പോയാൽ പ്രവർത്തനരഹി തമാകുന്നത്.

നാട്ടുകാരുടെ പരാതികളെ തുടർന്ന് സബ് കലക്ടർ ബിഎസ്എൻഎൽ അധികൃതരോട് വിശദീകരണം തേടിയെങ്കിലും ടവറിനു കീഴിൽ സ്ഥാപിച്ചിട്ടുള്ള ബാറ്ററിയുടെ ശേഷി കുറഞ്ഞ താണ് കാരണമെന്നും പുതിയ ബാറ്ററി സ്ഥാപിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയെന്നുമുള്ള മറുപടിയാണ് നൽകിയത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ടവറിനു ബാറ്ററി സ്ഥാപിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയില്ല.

വിവിധ ആവശ്യങ്ങൾക്കായി താലൂക്കാസ്ഥാനത്തെ സർക്കാർ ഓഫിസുകളിലെത്തുന്നവർ പലപ്പോഴും റേഞ്ചും നെറ്റുമില്ലാത്തതിനാൽ ആവശ്യങ്ങൾ നടത്താൻ കഴിയാതെ മടങ്ങിപ്പോകേണ്ട ഗതിയാണുള്ളത്. ദേവികുളത്തെ വിനോദസഞ്ചാരികളെയും ഇത് സാരമായി ബാധിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com