ADVERTISEMENT

മുട്ടം∙ പടുത കെട്ടിയ വീട്ടിൽ താമസിക്കുന്ന വയോധികരായ മലയാറ്റിൽ ജേക്കബ് – മോളി ദമ്പതികൾക്ക് തലചായ്ക്കാൻ കെട്ടുറപ്പുള്ള വീട് എന്നത് ഇപ്പോഴും സ്വപ്‌നമായി അവശേഷിക്കുന്നു. അരനൂറ്റാണ്ടോളം മൺവീട്ടിൽ താമസിച്ചിരുന്ന ഇവരുടെ വീട് 3 വർഷം മുൻപ് ഇടിഞ്ഞുവീണു. ഇതോടെ മറ്റു മാർഗമില്ലാതെ ഇവർ മൺതറയിൽ പടുത കെട്ടിയാണ് താമസിക്കുന്നത്. മഴക്കാലത്ത് വീടിനുള്ളിലൂടെ വെള്ളമൊഴുകും. ഇതോടെ വീട് ചെളിക്കുളമായി മാറും.

കുടിലിനുള്ളിൽ പാമ്പിന്റെയും മറ്റു ക്ഷുദ്രജീവികളുടെയും ശല്യമുണ്ട്. കഴിഞ്ഞ ദിവസം മോളിയെ വീട്ടിൽ കിടന്നുറങ്ങുന്നതിനിടെ തേൾ കടിച്ചു. ഈ ദുരിതത്തിനിടയിൽ താമസിക്കുന്ന ജേക്കബും മോളിയും സ്വന്തമായി ഒരു വീടിനായി മുട്ടാത്ത വാതിലുകളില്ല. ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയെങ്കിലും 57-ാം സ്ഥാനത്താണ് ഇവർ. 35 പേർക്ക് മാത്രമേ ഇതുവരെ വീട് നൽകിയിട്ടുള്ളൂ. ഓരോ വർഷവും 5-7 വീടുകൾക്കാണ് ഫണ്ട് ലഭിക്കുന്നത്. ഇതുമൂലം ഇനിയും ഇവർക്ക് വീട് അനുവദിക്കാൻ ഇനിയും വർഷങ്ങളെടുക്കും. നിലവിലെ പടുത കുടിലും ഇടിഞ്ഞുവീഴാറായി ഇരിക്കുകയാണ്. തടസ്സങ്ങൾ ഒഴിവാക്കി അധികാരികൾ ഇവരുടെ ദുരിതം മനസ്സിലാക്കി ഉടൻ വീട് അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com