കൊട്ടാരക്കര - ഡിണ്ടിഗൽ ദേശീയ പാതയിലൂടെ സഞ്ചരിക്കുന്നവർ ശ്രദ്ധിക്കുക; തമിഴ്നാട്ടിൽ ടോൾ കൊടുക്കണം

   തേനിയിൽ ഇന്നലെ തുറന്ന ടോൾ ബൂത്ത്.
തേനിയിൽ ഇന്നലെ തുറന്ന ടോൾ ബൂത്ത്.
SHARE

കുമളി ∙ കൊട്ടാരക്കര - ഡിണ്ടിഗൽ ദേശീയ പാതയിലൂടെ സഞ്ചരിക്കുന്നവർ ശ്രദ്ധിക്കുക, തമിഴ്‌നാട്ടിലേക്കു പ്രവേശിച്ചാൽ ഇനി മുതൽ ടോൾ നൽകണം. കുമളി മുതൽ ഡിണ്ടിഗൽ വരെയുള്ള ഭാഗത്തെ റോഡിന്റെ പണികൾ പൂർണമായും പൂർത്തിയായില്ലെങ്കിലും കുമളി മുതൽ വീരപാണ്ടി വരെയുള്ള ഭാഗത്തെ ജോലികൾ പൂർത്തീകരിച്ചതോടെയാണ് ഈ റോഡിലെ ആദ്യ ടോൾ ബൂത്ത് ഇന്നലെ തുടങ്ങിയത്. 

ആരെ ബാധിക്കും ? 

 കുമളി വഴി തേനി, കൊടൈക്കനാൽ, മധുര, ചെന്നൈ, ബെംഗളൂരു, പളനി, കോയമ്പത്തൂർ, വേളാങ്കണ്ണി തുടങ്ങി ഏതു ഭാഗത്തേക്ക് പോകുന്നവരും ഈ ടോൾ പ്ലാസ കടന്നു വേണം പോകാൻ.  തേനി ജില്ലയിലെ വീരപാണ്ടിക്ക് സമീപം ഉപ്പാർപെട്ടിയിലാണ്  പ്രവർത്തിക്കുന്നത്. തേനി മെഡിക്കൽ കോളജിലേക്ക് പോകുന്നവരും  ടോൾ നൽകണം. തേനിയിൽ ബൈപാസിൽ ഒരു പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. അതുകൂടി പൂർത്തീകരിച്ചാൽ ചെമ്പട്ടിയിൽ ഒരു ടോൾ ബൂത്ത് കൂടി പ്രവർത്തനം ആരംഭിക്കും. 

നിരക്കുകൾ

കാർ ഉൾപ്പെടെ ചെറുവാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് 50 രൂപയും 24 മണിക്കൂറിനുള്ളിൽ തിരികെ പോരുമെങ്കിൽ ഇരു ഭാഗത്തേക്കുമായി 80 രൂപയുമാണ് നൽകേണ്ടത്. ചെറിയ ചരക്കു വാഹനങ്ങൾക്ക് നിരക്കുകൾ യഥാക്രമം 85,125 എന്നിങ്ങനെയാണ്. ബസ്, ലോറി തുടങ്ങിയവയുടെ നിരക്ക് 175, 265 എന്നിങ്ങനെയാണ്. തേനി ജില്ലയിൽ റജിസ്റ്റർ ചെയ്തിട്ടുള്ള കാർ, ജീപ്പുകൾ, വാനുകൾ തുടങ്ങിയ ചെറുവാഹനങ്ങൾക്ക് പ്രതിമാസം 350 രൂപയാണ് നിരക്ക്.

∙ കൊട്ടാരക്കര - ഡിണ്ടിഗൽ ദേശീയ പാതയിലൂടെ സഞ്ചരിക്കുന്നവർ ശ്രദ്ധിക്കുക, തമിഴ്‌നാട്ടിലേക്കു പ്രവേശിച്ചാൽ ഇനി മുതൽ ടോൾ നൽകണം. കുമളി മുതൽ ഡിണ്ടിഗൽ വരെയുള്ള ഭാഗത്തെ റോഡിന്റെ പണികൾ പൂർണമായും പൂർത്തിയായില്ലെങ്കിലും കുമളി മുതൽ വീരപാണ്ടി വരെയുള്ള ഭാഗത്തെ ജോലികൾ പൂർത്തീകരിച്ചതോടെയാണ് ഈ റോഡിലെ ആദ്യ ടോൾ ബൂത്ത് ഇന്നലെ തുടങ്ങിയത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}