ADVERTISEMENT

അധ്യാപക ഒഴിവ്

വണ്ടൻമേട്∙ പുറ്റടി നെഹ്‌റു സ്മാരക പഞ്ചായത്ത് ഹയർസെക്കൻഡറി സ്‌കൂളിൽ എച്ച്എസ് വിഭാഗത്തിൽ എച്ച്എസ്ടി ഹിന്ദി പാർട് ടൈം ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 10ന് 11ന് സ്‌കൂൾ    ഓഫിസിൽ നടക്കും. അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

വാച്ച്‌മാൻ ഒഴിവ്

വണ്ടിപ്പെരിയാർ∙ സർക്കാർ പോളിടെക്‌നിക് കോളജിൽ ദിവസ വേതനാടിസ്ഥാനത്തിൽ വാച്ച്മാനെ നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യത: ഏഴാം ക്ലാസ്‌. 10ന് 2ന് കൂടിക്കാഴ്ച. 04869 253710.

സീറ്റൊഴിവ്

കട്ടപ്പന∙ ഗവ. ഐടിഐയിൽ 2022 വർഷത്തേക്കുള്ള പ്രവേശനത്തിനായി പ്ലമർ, ടൂറിസ്റ്റ് ഗൈഡ് എന്നീ ട്രേഡുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് 30 വരെ നേരിട്ട് ഹാജരായി പ്രവേശനം നേടാൻ അവസരം. എസ്എസ്എൽസി, ജാതി സർട്ടിഫിക്കറ്റ് (എസ്‌സി, എസ്ടി, ഒഇസി), ടിസി, ആധാർ കാർഡ് എന്നിവയുടെ യഥാർഥ സർട്ടിഫിക്കറ്റും പകർപ്പും 2 പാസ്‌പോർട്ട് സൈഡ് ഫോട്ടോയും നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം പൂരിപ്പിച്ച് നൽകണം. അപേക്ഷാ ഫീസായ 100 രൂപയും അഡ്മിഷൻ ഫീസായ 1950 രൂപയും (പിടിഎ ഫണ്ട് ഉൾപ്പെടെ) അടയ്ക്കണം. 04868 272216, 9846752372.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com