ADVERTISEMENT

വണ്ണപ്പുറം ∙  തൊമ്മൻകുത്ത്  റോഡ് തകർന്നു, യാത്രക്കാർ ദുരിതത്തിൽ.  കാൽനട യാത്ര പോലും  ദുഷ്കരമായ അവസ്ഥയിലാണിപ്പോൾ. വെൺമറ്റം മുതൽ തൊമ്മൻകുത്ത് വരെയുള്ള റോഡ് പൂർണമായും തകർന്നു കിടക്കുകയാണ്. ഇതുമൂലം  വാഹനങ്ങൾ അപകടത്തിൽപെടുന്നു. സ്കൂൾ ബസുകളും സർവീസ് ബസുകളും ഉൾപ്പെടെ നൂറു കണക്കിനു വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്.

റോഡിന്റെ പലഭാഗങ്ങളിലും കുഴികൾ അടച്ചെങ്കിലും  ദിവസങ്ങൾക്കുള്ളിൽ തന്നെ റോഡിൽ വീണ്ടും കുഴി രൂപപ്പെടുകയും ചെയ്തു.  തൊമ്മൻകുത്ത് ടൂറിസ്റ്റ്  കേന്ദ്രത്തിലേക്കുള്ള പ്രധാന റോഡാണിത്.  ടൂറിസ്റ്റുകൾ വരുന്ന വാഹനങ്ങളും ഇവിടെ അപകടത്തിൽപെടുന്നുണ്ട്. റോഡിന്റെ  ശോചനീയാവസ്ഥ പലതവണ ചൂണ്ടിക്കാണിച്ചിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ജനങ്ങൾ പറയുന്നത്. വണ്ണപ്പുറം മുതൽ തൊമ്മൻകുത്ത് വരെയുള്ള റോഡിലെ കുഴികൾ അടച്ച് സഞ്ചാരയോഗ്യമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com