ADVERTISEMENT

വോട്ടർ പട്ടിക പരിശോധിക്കാം

മൂന്നാർ ∙ വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് 26, 27, ഡിസംബർ 3, 4 തീയതികളിൽ ദേവികുളം താലൂക്ക് ഓഫീസ്, വില്ലേജ് ഓഫിസുകളിലും വോട്ടർ പട്ടിക പൊതുജനങൾക്ക് പരിശോധിക്കാനും പേര് ചേർക്കാനും തെറ്റ് തിരുത്താനും ആധാർ നമ്പർ വോട്ടർ ഐഡിയുമായി ബന്ധിപ്പിക്കാനുമുള്ള സൗകര്യമുണ്ടായിരിക്കുമെന്ന് തഹസീൽദാർ (ഇ അർ.ഓ ) അറിയിച്ചു.

താൽക്കാലിക അധ്യാപക ഒഴിവ്

അടിമാലി ∙ മച്ചിപ്ലാവ് ഗവ. ഹൈസ്കൂളിൽ യു പി എസ് ടി മലയാളം തസ്തികയിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്.കൂടിക്കാഴ്ച 29ന് 11 മണിക്ക് സ്കൂൾ ഓഫിസിൽ നടക്കും.

കൂടിക്കാഴ്ച 29 ന് 

വണ്ടൻമേട് ∙ പഞ്ചായത്തിൽ എൽഐഡി ആൻഡ് ഇഡബ്ല്യു (എൻജിനീയറിങ്) വിഭാഗത്തിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ ഓവർസീയറെ നിയമിക്കാനുള്ള കൂടിക്കാഴ്ച 29ന് രാവിലെ 10ന് പഞ്ചായത്ത് ഓഫിസിൽ നടക്കും. അംഗീകൃത സർവകലാശാലയിൽ നിന്ന് 3 വർഷത്തെ സിവിൽ ഡിപ്ലോമ/സിവിൽ എൻജിനീയറിങ് ബിരുദം ഉള്ളവർക്കും 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവർക്കും പങ്കെടുക്കാം.

കൂടിക്കാഴ്ച 2 ന് 

ചക്കുപള്ളം ∙ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ആശുപത്രി വികസന സമിതിയുടെ നേതൃത്വത്തിൽ ലാബ് ടെക്‌നീഷ്യനെ നിയമിക്കാനുള്ള കൂടിക്കാഴ്ച ഡിസംബർ 2ന് രാവിലെ 11ന് ആരോഗ്യ കേന്ദ്രത്തിൽ നടക്കും. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. പ്ലസ്ടു സയൻസ്, ഡിഎംഎൽടി, ബിഎസ് സി, എംഎൽടി, മെഡിക്കൽ കൗൺസിലിന്റെ റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 04868 282260.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com