ADVERTISEMENT

മുട്ടം ∙ ശബരിമല സന്ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർ വഴിയിൽ സൂചനാ ബോർഡുകളില്ലാതെ ദുരിതത്തിലാകുന്നു. തൊടുപുഴ വഴി യാത്ര ചെയ്യുന്ന അയ്യപ്പഭക്തന്മാർക്കു സൂചനാ ബോർഡില്ലാത്തതിനാൽ വഴി തെറ്റുന്നത് പതിവാകുകയാണ്. അന്യസംസ്ഥാനത്തിൽ നിന്നും എത്തുന്ന ഒട്ടേറെ അയ്യപ്പഭക്തരുടെ ശബരിമല യാത്ര തൊടുപുഴ, മുട്ടം, ഈരാറ്റുപേട്ട വഴിയാണ്. ഇതിനായി എത്തുന്ന യാത്രക്കാർ പലരും തൊടുപുഴ ടൗണിൽ വട്ടം കറങ്ങുകയാണ്. തുടർന്നു മുട്ടത്തെത്തിയാലും ഒരിടത്തും സൂചന ബോർഡില്ലാത്തതിനാൽ വഴി തെറ്റി പോകുന്നത് പതിവാണ്.

കഴിഞ്ഞ ദിവസം ശബരിമല യാത്രക്കാരായ തമിഴ്‌നാട് സ്വദേശികൾ മൂലമറ്റം റൂട്ടിൽ കിലോമീറ്ററുകളോളം വഴി തെറ്റി യാത്ര ചെയ്തിരുന്നു. ശബരിമല യാത്രക്കാർക്കായി മുൻകാലങ്ങളിലുണ്ടായിരുന്ന സൂചന ബോർഡുകൾ പലതും അപ്രത്യക്ഷമായി. പ്രധാന കവലകളിലൊന്നും ഇപ്പോൾ സൂചന ബോർഡില്ല. തൊടുപുഴയിലെത്തുന്ന ശബരിമല യാത്രക്കാർക്ക് വഴിതെറ്റി വട്ടം കറങ്ങുന്നതിനാൽ ടൗണിൽ ഗതാഗതക്കുരുക്കിനും കാരണമാകും. മുട്ടം ടൗണിലടക്കം സൂചന ബോർഡ് സ്ഥാപിച്ച് അയ്യപ്പഭക്തരുടെ ദുരിതം ഒഴിവാക്കണ മെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com